Sunday, 1 December 2019

പ്രവാസികള്‍ക്ക് ആഘോഷരാവ് തീര്‍ത്ത് നവയുഗം ശിശിരോത്സവം ദമ്മാമില്‍ അരങ്ങേറി.

ദമ്മാം:  ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന്  സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരി ആരോപിച്ചു.  നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച   ശിശിരോത്സവം - 2019ന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്ക്ക് ആഘോഷരാവ് സമ്മാനിച്ച് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച   ശിശിരോത്സവം - 2019, വന്‍പൊതുജന പങ്കാളിത്തത്തോടെ  ദമ്മാമില്‍ അരങ്ങേറി. ദമ്മാം ഫൈസലിയയിലെ പാരീസ് പാർട്ടി ഹാളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അരങ്ങേറിയ വിവിധ മത്സര പരിപാടികളോടെയാണ് ശിശിരോത്സവത്തിന് തുടക്കമായത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ്, പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ്  മത്സരങ്ങളും, വനിതകള്‍ക്കായി നല്ല പായസം, മൈലാഞ്ചി എന്നീ  മത്സരങ്ങളും നടന്നു. ഉച്ചയ്ക്ക് മുതൽ തന്നെ ഫുഡ് ഫെസ്റ്റിവൽ, പ്രവാസി ചിത്രകാരുടെ ചിത്രപ്രദർശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ്, നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്ക്ക് എന്നിവയും സംഘടിപ്പിച്ചിരുന്നു.തുടര്‍ന്ന്  പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ അടങ്ങിയ കലാസന്ധ്യ ആരംഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ ശിശിരോത്സവ വേദിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു.  കലാസന്ധ്യക്ക്  മാളവിക ഗോപകുമാര്‍ അവതാരകയായി. വൈകുന്നേരം നടന്ന സാംസ്ക്കാരിക സദസ്സില്‍  സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്സിമോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്ക്കാരിക സദസ്സ്  സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരി ഉത്ഘാടനം ചെയ്തു.   ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന്  സത്യന്‍ മൊകേരി ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജി.എസ്.ടി പോലുള്ളവ കനത്ത പ്രഹരമാണ് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചത്. കേരളത്തിന്‌ അര്‍ഹമായ നികുതി വരുമാനവിഹിതം പോലും കേന്ദ്രം നല്‍കുന്നില്ല. കേരളത്തില്‍ പ്രളയദുരന്തം മൂലം അന്‍പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായപ്പോള്‍, അതിനെ തീര്‍ത്തും അവഗണിച്ച്, മതിയായ സാമ്പത്തിക സഹായം നല്‍കാതെ  ചിറ്റമ്മനയം  കാണിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.നവയുഗം ഉപദേശക സമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി ഇ.ചന്ദ്രശേഖരന്‍ നായര്‍ അനുസ്മരണം നടത്തി. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, നവയുഗം നടത്തുന്ന പ്രവാസി പുനരധിവാസ പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കി.
നവയുഗം സാംസ്ക്കാരികവേദിയുടെ ഇ.ചന്ദ്രശേഖരൻ നായർ സ്മാരക സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരികരംഗത്തെ ശ്രദ്ധേയവ്യക്തിത്വമായ ശ്രീമാൻ. ടി.സി.ഷാജിയ്ക്ക്  സത്യന്‍ മൊകേരി സമ്മാനിച്ചു. അവാര്‍ഡ്  ക്യാഷ് പ്രൈസ് നവയുഗം നേതാവായ ശ്രീകുമാര്‍, ടി.സി.ഷാജിയ്ക്ക് സമ്മാനിച്ചു.തുടര്‍ന്ന് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറു പ്രമുഖ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിച്ചു.  മമ്മു മാസ്റ്റർ (വിദ്യാഭ്യാസം)നിഹാൽ മുഹമ്മദ് (ആതുരസേവനം)ജോളി ലോനപ്പൻ (ചലച്ചിത്രം)സതീഷ് കുമാർ (കലാസാംസ്ക്കാരികം)ഹമീദ് വടകര (നിയമസഹായം)അഹമ്മദ് യാസിൻ (ജീവകാരുണ്യം) എന്നിവര്‍ക്ക് സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരവ് കൈമാറി. നവയുഗം സീനിയര്‍ നേതാക്കളായ ഉണ്ണി പൂചെടിയല്‍, സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ക്കും, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മഞ്ചു മണിക്കുട്ടന്‍, ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ക്കും സത്യന്‍ മൊകേരി നവയുഗത്തിന്റെ ആദരവ് സമ്മാനിച്ചു.തുടര്‍ന്ന് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.സത്യന്‍ മോകേരിയ്ക്ക് നവയുഗത്തിന്റെ ഉപഹാരം ഉണ്ണി പൂചെടിയല്‍ സമ്മാനിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് , പവനന്‍ മൂലയ്ക്കല്‍ (നവോദയ), ഒ.നജീബ് (ഒ.ഐ.സി.സി), അലികുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), ഹനീഫ അറബി (ഐ.എം.സി.സി), എം.ജി.മനോജ്‌ (നവയുഗം ജുബൈല്‍), അഷറഫ് ആളത്ത് (മീഡിയ ഫോറം) എന്നിവരും ഇന്ത്യന്‍ സ്ക്കൂള്‍ മാനെജ്മെന്റ് കമ്മിറ്റി മെമ്പര്‍  നസീമ മുനീറും ആശംസപ്രസംഗം നടത്തി.  നവയുഗം കേന്ദ്രനേതാക്കളായ മിനി ഷാജി, ബിജു വര്‍ക്കി, സുബിവര്‍മ്മ, ഇ.എസ് റഹീം എന്നിവരും സംസാരിച്ചു.യോഗത്തിന് നവയുഗം രക്ഷാധികാരി ഷാജി മതിലകം സ്വാഗതവും, ദമ്മാം മേഖല സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, പ്രിജി കൊല്ലം, ബിനു കുഞ്ഞു, സഹീര്‍ ഷാ, ഗോപകുമാർ, ഉണ്ണി മാധവം, ഷാജി അടൂർ,  സുശീൽ കുമാർ, സനു മഠത്തിൽ, അനീഷ കലാം, ശരണ്യ ഷിബു, മീനു അരുൺ, സനു മഠത്തില്‍,  അബ്ദുൾസലാം, നഹാസ്, ശ്രീലാല്‍, നിസാര്‍, രതീഷ് രാമചന്ദ്രൻ, അബ്ദുൾ കലാം, സിയാദ്, എന്നിവര്‍ നേതൃത്വം നല്‍കി.

തളിക്കുളം വല്ലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൂരം.

തളിക്കുളം വല്ലത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൂരം.

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

നാട്ടിക ബീച്ച് പള്ളി സെന്ററില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മം ഗീതാ ഗോപി എം.എല്‍.എ. നിര്‍വഹിച്ചു. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ബാബു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി.ജി. അജിത്കുമാര്‍, ടി.സി. ഉണ്ണികൃഷ്ണന്‍, പി.എം. സിദ്ധിഖ്, വി.എം. സതീശന്‍ എന്നിവര്‍ സംസാരിച്ചു.5 ലക്ഷത്തി അമ്പതിനായിരം രുപയാണ്  അടങ്കൽ തുക