ദമ്മാം: 17 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടയമംഗലത്തിന്, നവയുഗം സാംസ്ക്കാരികവേദി അമാമ്ര യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നൽകി. നവയുഗം അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച്, യൂണിറ്റ് രക്ഷാധികാരി സി.ജോൺ നവയുഗത്തിന്റെ ഉപഹാരം രാജേഷിന് കൈമാറി. നവയുഗം ദമ്മാം മേഖല കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല പ്രസിഡന്റ് ഗോപകുമാർ അമ്പലപ്പുഴ, മേഖല ട്രെഷറർ ശ്രീലാൽ, അമാമ്ര യൂണിറ്റ് സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ രാധാകൃഷ്ണൻ സ്വാഗതവും, നിസാർ നന്ദിയും പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് നവയുഗം നേതാക്കളായ സതീഷ്ചന്ദ്രൻ, ജോമോൻ, ബിനു പോത്തൻകോട്, സന്തോഷ്, ഷാജി, ബാബു പാപ്പച്ചൻ, മുഹമ്മദ് ഷാ, മുരളിവേണുഗോപാൽ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
News from manapuram area viz. Perinjanam, Kaipamangalam, Edathuruthy, Kattoor, Valapad, Nattika, Thalikulam, Vatanappally, Engandiyur, Manalur, Anthikkad, Chazhur, Thanniam panchayats
Tuesday, 5 November 2019
പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നൽകി.
ദമ്മാം: 17 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടയമംഗലത്തിന്, നവയുഗം സാംസ്ക്കാരികവേദി അമാമ്ര യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നൽകി. നവയുഗം അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച്, യൂണിറ്റ് രക്ഷാധികാരി സി.ജോൺ നവയുഗത്തിന്റെ ഉപഹാരം രാജേഷിന് കൈമാറി. നവയുഗം ദമ്മാം മേഖല കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല പ്രസിഡന്റ് ഗോപകുമാർ അമ്പലപ്പുഴ, മേഖല ട്രെഷറർ ശ്രീലാൽ, അമാമ്ര യൂണിറ്റ് സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ രാധാകൃഷ്ണൻ സ്വാഗതവും, നിസാർ നന്ദിയും പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് നവയുഗം നേതാക്കളായ സതീഷ്ചന്ദ്രൻ, ജോമോൻ, ബിനു പോത്തൻകോട്, സന്തോഷ്, ഷാജി, ബാബു പാപ്പച്ചൻ, മുഹമ്മദ് ഷാ, മുരളിവേണുഗോപാൽ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Subscribe to:
Post Comments (Atom)
No comments:
Post a Comment