തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ സംഗീത ഉത്സവത്തിന് സമാപനം കുറിച്ച് പഞ്ചരത്ന കീർത്തനാലാപനം നടന്നു. അങ്ങാടിപ്പുറം ശ്രീദേവി നേതൃത്വം നൽകി തുടർന്ന് ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങ് ആശ്രമം ഗായകർ ഭജൻസ് അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് ശാസ്താവിനെ മൂന്ന് ആനകളോട് പുറത്തേക്ക് എഴുന്നള്ളിച്ചു. തോട്ടേക്കാട് വിനായകൻ ശാസ്താവിന്റെ കോലം വഹിച്ചു. ഒല്ലൂക്കര കണ്ണൻ, മച്ചാട് കർണ്ണൻ എന്നീ ഗജവീരന്മാർ അകമ്പടിയായി. മുടിക്കോട് ഉണ്ണികൃഷ്ണൻ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിച്ചു. തുടർന്ന് ക്ഷേത്ര അതിർത്തിയായ കല്ലുപാലം വരെ എഴുന്നള്ളിച്ച് മേളത്തോടെ തിരിച്ചെഴുന്നള്ളിചു. ഉച്ചതിരിഞ്ഞ് കലാമണ്ഡലം ഈശ്വരനുണ്ണി മിഴാവിൽ തായമ്പക അവതരിപ്പിച്ചു. സന്ധ്യയ്ക്ക് ദീപാരാധന നേരത്ത് സ്പെഷൽ നാഗസ്വരക്കച്ചേരി നടന്നു. ഇളം സാഗരങ്ങൾ കല്ലിയെ വളർ മണികൾ. പഴസി. വാരം ജി. കാളിദാസ് തിരു കോവലൂർ ഡി ബാലാജി എന്നിവർ നാഗസ്വരം വായിച്ചു. തവിൽ വാദ്യ പ്രവീണ സമീര തിരു കടിയൂർ. T. G. ബാബു, തവിൽ ഇളം സുടരൊളി, വിഎം ഗണേഷ്, എന്നിവർ തകിൽ വാദത്തിനു നേതൃത്വം നൽകി, തുടർന്ന് കലാപരിപാടികളിൽ രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കി കലാമണ്ഡലം ഉഷ ടീച്ചറുടെ നേതൃത്വത്തിൽ നടന സ്വാതിക" രാധായനം " നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു. രാത്രി 5 ആനകളുടെ അകമ്പടിയോടെ തേവരെ സ്വർണ്ണ കോലത്തിൽ ദശമി വിളക്കിൻ എഴുന്നള്ളിക്കും.
No comments:
Post a Comment