Saturday 9 November 2019

കഞ്ചാവുമായി കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇരിങ്ങാലക്കുട : അരക്കിലോയോളം കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ് അറസ്റ്റിലായി. കാരുമാത്ര കള്ളം പറമ്പില്‍ അമലിനെയാണ് (21 വയസ്സ്) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുകളുടെ വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു അന്വേഷണ സംഘം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കരൂപ്പടന്നയില്‍ കാറില്‍ വന്നിറങ്ങിയ പ്രതി ചെറുകിട വില്‍പനക്കാര്‍ന് കൈമാറാന്‍ നില്‍ക്കുന്നതിനിടയില്‍ പോലീസിന്റെ കയ്യില്‍പ്പെടുകയായിരുന്നു. പെട്ടന്ന് പോലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ വാങ്ങാനെത്തുന്നവരോട് കൈമാറ്റത്തിനുള്ള സ്ഥലം പല തവണ മാറ്റി പറഞ്ഞ് കൊടുക്കുന്നതാണ് ഇയാളുടെ തന്ത്രം. ഈ തന്ത്രം തന്നെയാണ് ഇയാളെ കുടുക്കിയതും. മൂത്തുകുന്നം മാല്യങ്കര എസ് എൻ കോളേജ് ബി ബി.എ. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രതി എറണാകുളത്തു നിന്നും വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവാണ് വില്‍പ്പന നടത്തിയിരുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് വില്‍പന സംഘങ്ങള്‍ രാത്രി കടകള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ബിജോയ്,എസ്.ഐ. കെ.എസ്.സുബിന്ത് , റൂറല്‍ െ്രെകം ബ്രാഞ്ച് എസ്.ഐ. എം പി. മുഹമ്മദ് റാഫി, സീനിയര്‍ സി.പി.ഒ. .എം.കെ.ഗോപി, ഷഫീര്‍ ബാബു, സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, അനൂപ് ലാലന്‍, എം.വി. മാനുവല്‍, നിഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

No comments: