Wednesday 6 November 2019

സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും.


 സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വർധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാർഥികൾക്ക്‌ ഇളവ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരത്തിൽ ഉന്നയിക്കുന്നത്‌ .സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബസ്സുടമകൾ ബുധനാഴ്‌ച കലക്ടറേറ്റ്‌ പടിക്കൽ ധർണ നടത്തി . 13ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിനു മുന്നിലും ധർണ നടത്തും. പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 2018 മാർച്ചിൽ ബസ്‌ ചാർജ്‌ വർധിപ്പിക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന്‌ 64 രൂപ. ഇപ്പോൾ 71 രൂപയായി. ചെറുവാഹനങ്ങൾ ക്രമാതീതമായി വർധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. യാത്രാനിരക്കിന്റെ 12 ശതമാനം തുകമാത്രമാണ്‌ വിദ്യാർഥികൾ നൽകുന്നത്‌. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സർവീസ്‌ മുടക്കിലേക്കു നീങ്ങേണ്ടിവരുമെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

No comments: