വലപ്പാട്: കെ.എസ്.ടി.എ വലപ്പാട് ഉപജില്ല സമ്മേളനം വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. 'മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം' എന്ന മുദ്രവാക്യം ഉയർത്തിപ്പിച്ചു കൊണ്ടുള്ള സമ്മേളനത്തിൽ വലപ്പാട് ഉപജില്ലയിലെ എട്ടു ബ്രാഞ്ചുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉപജില്ല സിക്രട്ടറി പി.ബി സജീവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്തു. കെ.എസ്.ടി.എ ജില്ല നേതാക്കൻമാരായ വി.കല, ടി.എൻ അജയകുമാർ, പി.എസ് അഭിത, മുഹമ്മദ് സിദ്ധിഖ്, ബിനോയ് ടി.മോഹൻ, സി.കെ ബേബി, സി.ആർ രാഗേഷ്, എ.എം മോഹൻരാജ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ഉപജില്ല പ്രസിഡണ്ട് സി.പി ഷീജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എ തോമസ് മാസ്റ്റർ സ്വാഗതവും സി.എസ് രാജു നന്ദിയും പറഞ്ഞു. സമ്മേളനം പ്രസിഡണ്ടായി സി.പി ഷീജ, സിക്രട്ടറിയായി പി.എം മോഹൻരാജ്, ട്രഷററായി ടി.വി ചിത്രകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment