Sunday, 17 November 2019

നോൺ ബാങ്കിംങ്ങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംബ്ലോയീസ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ വലപ്പാട് മണപ്പുറം ഹെഡോഫീസിനു മുൻപിൽ പ്രതിഷേധ റിലേ ധർണ്ണ

നാട്ടിക . മണപ്പുറം ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ  നടപടികൾക്കെതിരെ നോൺ ബാങ്കിംങ്ങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംബ്ലോയീസ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ  വലപ്പാട് മണപ്പുറം ഹെഡോഫീസിനു മുൻപിൽ പ്രതിഷേധ റിലേ ധർണ്ണ സി ഐ ടി യും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു .സി പി ഐ എം ഏരിയ സെക്രട്ടറി പി എം അഹമ്മദ് അധ്യക്ഷനായി. നേതാക്കളായ എം എം വർഗീസ്, യു പി ജോസഫ്, കെ കെ രാമചന്ദ്രൻ ,നോൺ ബാങ്കിംങ്ങ് നേതാക്കളായ  സിയാവുദ്ധീൻ, സി സി രതീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു .
നോൺ ബാങ്കിംഗ് ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ ഹെഡ് ഓഫീസുള്ള പ്രമുഖ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ മാനേജ്മെന്റ് ഇവിടെ സംഘടന രൂപീകരിച്ചതിനെ തുടർന്ന് ജീവനക്കാർക്കെതിരെ കടന്നാക്രമണവുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ്. 2017ൽ സംഘടനയുടെ പ്രഥമ സമ്മേളനം ആലുവയിൽ നടന്നപ്പോൾ അതിൽ പങ്കെടുക്കാനെത്തിയ ജീവനക്കാരെ കണ്ടെത്താൻ കമ്പനിയുടെ വിജിലൻസ് വിഭാഗത്തെ ഏർപ്പെടുത്തി ആ ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയാണ് കമ്പനി ആക്രമണത്തിന് തുടക്കം കുറിച്ചത്. സംഘടന സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ചർച്ച നടത്തി ഉത്തരവ് പിൻവലിച്ചെങ്കിലും കൂടുതൽ പേർ യൂണിയനിൽ അംഗത്വമെടുത്തതോടെ അവർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചു. സ്ഥലം മാറ്റം, ലീവ് നിഷേധം, ഒറ്റക്ക് വിളിച്ച് ഭീഷണിപ്പടുത്തൽ തുടങ്ങിയ നടപടികൾ തുടരുകയാണ്. കോഴിക്കോട് റീജിയൺ കേന്ദ്രീകരിച്ച് യൂണിയൻ നടത്തിയ പ്രതിഷേധ ധർണയും സൂചനാപണിമുടക്കും അവഗണിച്ച് കൂടുതൽ പ്രതികാര നടപടികൾ സ്വീകരിച്ചു വരികയാണ് മാനേജ്മെന്റ്.
സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യൂണിയൻ നടത്തിയ ശ്രമങ്ങൾ ദൗർബല്യമായിക്കണ്ട് നേതൃനിരയിലുള്ളവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും  വനിതാ ജീവനക്കാരെ അകലങ്ങളിലേക്ക് സ്ഥലം മാറ്റി ജോലി രാജിവച്ചു പോകാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് നീക്കം നടക്കുന്നത്.ഈ നടപടികൾ ഉപേക്ഷിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ യൂണിയൻ തീരുമാനിച്ചത്.  ആദ്യ ഘട്ടമായി കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്നിൽ നവംബർ 16 മുതൽ 19 വരെ റിലേ ധർണ നടത്തുന്നത്

No comments: