Tuesday, 26 November 2019

ബൈക്കിന്റെ പുറകിൽ ബൈക്ക് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

തൃപ്രയാർ NH 66 കോട്ടമല്ലിന്റെ പരിസരത്ത് ബൈക്കിന്റെ പുറകിൽ ബൈക്ക് ഇടിച്ച് പരിക്ക് പറ്റിയ വയനാട് സ്വദേശി പാഞ്ചേരി വീട്ടിൽ വിഷ്ണു (23)നെയും.മന്നം ( പറവൂർ) സ്വദേശികൾ വെളിയിൽ പറമ്പിൽ വീട്ടിൽ കാശിനാഥ് (25) ഭാര്യ ആതിര (22)നെയുംMI ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ സർഗോത്സവം നവംബർ 29, 30. ഏങ്ങണ്ടിയൂർസരസ്വതീ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ

ഏങ്ങണ്ടിയൂർ: ഭാരതീയ വിദ്യാനികേതൻ  21മത്തെ  തൃശ്ശൂർ ജില്ല സർഗോത്സവം നവംബർ 29,  30. തീയതികളിൽ എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അരങ്ങേറും വിദ്യാർത്ഥികളിലെ കലാ സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിന് ഉള്ള വേദികളാണ് കലാമേളകൾ. ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലയിലെ 35 ഓളം വിദ്യാലയങ്ങളിലെ 1500.ലെ മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കത്തിന് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താര നവംബർ 29 നെ രാവിലെ 9 30 ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് ശ്രീമതി രാധ ടീച്ചർ അധ്യക്ഷത വഹിക്കും. സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിജയ ടി. ആർ. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ഉഷാ സുകുമാരൻ, വേലായുധൻ പണിക്കശ്ശേരി, കെ എ  ബിനോജ്. സ്മിത രാകേഷ്, വന്നേരി ഗോപിനാഥ് എന്നിവർ പങ്കെടുക്കും. 8 വേദികളിലായാണ് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ സമാപനം മുപ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. തുടർന്ന് ജേതാക്കൾക്കുള്ള സമ്മാനദാനം നടക്കുന്നതാണ്.

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്.

തൃപ്രയാർ: നാട്ടിക ഫിഷറിസ് സ്കൂളിനു പരിസരത്തുവെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ കോതകുളം സ്വദേശി ഉണ്യാരംപുരക്കൽ വീട്ടിൽ റെയ്ൻ (19) നാട്ടിക സ്വദേശികളായ കൈനപറമ്പിൽ വീട്ടിൽ വിഷ്ണു(21) വളപ്പിൽ വീട്ടിൽ ഗോകുൽ (19) എന്നിവരെ കൂടെ ഉണ്ടായിരുന്നവരുടെ നിർദ്ധേശപ്രകാരം തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Sunday, 24 November 2019

Saturday, 23 November 2019

തൃപ്രയാർ ഏകദേശി ചടങ്ങുകൾക്ക് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ച് തോടെ തുടക്കമായി.

 തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ സംഗീത ഉത്സവത്തിന് സമാപനം കുറിച്ച് പഞ്ചരത്ന കീർത്തനാലാപനം നടന്നു. അങ്ങാടിപ്പുറം ശ്രീദേവി നേതൃത്വം നൽകി തുടർന്ന് ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങ് ആശ്രമം ഗായകർ ഭജൻസ് അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് ശാസ്താവിനെ മൂന്ന് ആനകളോട് പുറത്തേക്ക് എഴുന്നള്ളിച്ചു. തോട്ടേക്കാട് വിനായകൻ ശാസ്താവിന്റെ കോലം  വഹിച്ചു. ഒല്ലൂക്കര കണ്ണൻ, മച്ചാട് കർണ്ണൻ എന്നീ ഗജവീരന്മാർ അകമ്പടിയായി. മുടിക്കോട് ഉണ്ണികൃഷ്ണൻ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിച്ചു. തുടർന്ന് ക്ഷേത്ര അതിർത്തിയായ കല്ലുപാലം വരെ എഴുന്നള്ളിച്ച് മേളത്തോടെ തിരിച്ചെഴുന്നള്ളിചു. ഉച്ചതിരിഞ്ഞ് കലാമണ്ഡലം ഈശ്വരനുണ്ണി മിഴാവിൽ തായമ്പക അവതരിപ്പിച്ചു. സന്ധ്യയ്ക്ക് ദീപാരാധന നേരത്ത് സ്പെഷൽ നാഗസ്വരക്കച്ചേരി നടന്നു. ഇളം സാഗരങ്ങൾ കല്ലിയെ  വളർ മണികൾ. പഴസി.  വാരം ജി. കാളിദാസ് തിരു കോവലൂർ ഡി ബാലാജി എന്നിവർ നാഗസ്വരം വായിച്ചു. തവിൽ വാദ്യ പ്രവീണ സമീര തിരു കടിയൂർ. T. G. ബാബു, തവിൽ ഇളം സുടരൊളി, വിഎം ഗണേഷ്, എന്നിവർ തകിൽ വാദത്തിനു നേതൃത്വം നൽകി, തുടർന്ന് കലാപരിപാടികളിൽ രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കി കലാമണ്ഡലം ഉഷ ടീച്ചറുടെ നേതൃത്വത്തിൽ നടന സ്വാതിക" രാധായനം " നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു. രാത്രി 5 ആനകളുടെ അകമ്പടിയോടെ തേവരെ സ്വർണ്ണ കോലത്തിൽ ദശമി വിളക്കിൻ എഴുന്നള്ളിക്കും.

Wednesday, 20 November 2019

അഡ്വക്കറ്റ് AD ബെന്നിയെ ആദരിയ്ക്കൽ നടത്തി

കണ്ടശ്ശാംകടവ് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിലെ +1, +2 വിദ്യാർത്ഥികൾ പ്രതിഭകളെ ആദരിയ്ക്കൽ നടത്തി . പ്രമുഖ അഭിഭാഷകനും, എഴുത്തുകാരനും, സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനുമായ അഡ്വക്കറ്റ് AD ബെന്നിയെ ആണ് വിദ്യാർത്ഥികളും ,PTA യും, അദ്ധ്യാപകരും വീട്ടിലെത്തി ആദരിച്ചത് .  രണ്ട് മണിക്കൂറോളം വിദ്യാർത്ഥികളോട് വിവിധ നിയമങ്ങളെ പറ്റി അഡ്വക്കറ്റ് സംവദിച്ചു . വിദ്യാർത്ഥികൾക്കും ,അദ്ധ്യാപകർക്കും അഡ്വ: AD ബെന്നി യുടെ അനുഭവം, ഓർമ്മ, ദർശനം എന്നിവ ഉൾകൊള്ളുന്ന " പത്മവ്യൂഹം ഭേദിച്ച് " എന്ന പുസ്തകം സമ്മാനിച്ചു .  ആദരിയ്ക്കൽ ചടങ്ങിന് സ്കൂൾ ലീഡർ ഹരിത, പാർലമെന്ററി ലിറ്ററസി ക്ലബ് കൺവീനർ തൻഹ, ഐശ്വര്യ എന്നിവർ നേതൃത്വം നല്കി .PTA പ്രസിഡന്റ്, വിവിധ അധ്യാപകർ എന്നിവർ വിദ്യാർത്ഥി സംഘത്തെ അനുഗമിച്ചു

ഇടശ്ശേരി സി എസ് എം സ്കൂളിൽ കായികമേളയ്ക്ക് കൊടിയേറി.

ഇടശ്ശേരി സി എസ് എം സ്കൂളിൽ കായികമേളയ്ക്ക് കൊടിയേറി.
 ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂളിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് മാർച്ച് പാസ്സ്‌ യോടെ ആരംഭം കുറിച്ചു. വാടാനപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീ സുധീഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ദേശീയതലത്തിൽ ജേതാക്കളായ സ്കൂളിലെ കായികതാരങ്ങളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ എം ദിനേഷ് സ്വാഗത പ്രസംഗം നടത്തി. സ്കൂൾ മാനേജർ ശ്രീ ഹൈദരാലി, ജോയിന്റ് സെക്രട്ടറി സി എം നൗഷാദ്, പിടിഎ പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി, വൈസ് പ്രിൻസിപ്പൽ ശ്രീമതി നദീറാ എന്നിവർ അധ്യക്ഷതവഹിച്ചു. സ്കൂൾ ലീഡർ സാഹിദെ  മുഹമ്മദ് നന്ദി പ്രകടിപ്പിച്ചു.

എൻ. ഇ. എസ്. കായലോരം ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു.

എൻ. ഇ. എസ്.  കായലോരം ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു.
 തൃപ്രയാർ: എൻ ഇ എസ് കോളേജും കായലോര ഗ്രാമീണ ടൂറിസ്റ്റ് ക്ലബ്ബും സംയുക്തമായി നടത്തുന്ന എൻ ഇ എസ്  കായലോര ഫെസെറ്റ് ഡിസംബർ 19 20 21 തീയതികളിൽ എൻ.ഇ. എസ്. തീരത്ത് നടക്കും
 സംഘാടകസമിതി രൂപീകരണയോഗം ശ്രീമാൻ ശിവൻ കണ്ണോളി ഉദ്ഘാടനം ചെയ്തു. രാമു കാര്യാട്ട് അവാർഡ് ദാന പരിപാടികൾ 21 തീയതി ആണ് നടക്കുന്നത്. പ്രൊഫസർ വി എം സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. ലളിത വെള്ളൂർ, പി കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, സി പി രാമകൃഷ്ണൻ മാസ്റ്റർ, ജയ് ശ്രീ രാധാകൃഷ്ണൻ, എൻ സി അനിജ, പ്രകാശൻ കാരാട്ടു പറമ്പിൽ, പി. കെ വിശ്വംഭരൻ, സി. ജി അജിത്ത് കുമാർ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.

പൊതുയോഗവും മേഖല സാരഥികൾക്ക് സ്വീകരണവും

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരിഞ്ഞനം യൂണിറ്റ് പൊതുയോഗവും മേഖല സാരഥികൾക്ക് സ്വീകരണവും നടത്തി.പൊതുയോഗം കൊടുങ്ങല്ലൂർ മേഖല പ്രസിഡണ്ട് ബഷീർ മാമിയ ഉൽഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് നെജീബ് വിഷ്യൽ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് വൈസ് പ്രസിഡണ്ട് സത്യൻ ശ്രുതി യോഗത്തിന് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല പ്രസിഡണ്ട് ബഷീർ മാമിയ, സെക്രട്ടറി നെജീബ്അലി, ഖജാൻജി ജയപ്രസാദ് കുക്കു ,യൂണിറ്റ് ഇൻചാർജ് രാധാകൃഷ്ണൻ ഫോക്കസ്മാൻ ,ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് മോഹനൻ കിഴക്കുമ്പുറം എന്നിവരെ മൊമറ്റോകൾ നൽകി ആദരിച്ചു.ആന്റണി മുമൻസ്, സചീവൻ ഫോട്ടോപാർക്ക്, ചന്ദ്രൻ സാരംഗി ,മനോജ് ഇമേജ് എന്നിവർ സംസാരിച്ചു. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പൊതുയോഗത്തിന് സുരേഷ് നിള നന്ദി പറഞ്ഞു '

Monday, 18 November 2019

നാട്ടിക ഈസ്റ്റ് യുപി സ്കൂൾ പ്രതിഭ യോടൊപ്പം

നാട്ടിക ഈസ്റ്റ് യുപി സ്കൂൾ പ്രതിഭ യോടൊപ്പം
 നാട്ടിക: നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നാട്ടിലെ പ്രതിഭകളെ തേടി എന്ന പദ്ധതിയുടെ ഭാഗമായി പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ ശൈലേഷ് ദിവാകരനെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നു ആദരിച്ചു. നിരവധി ചെറുകഥകളും മഴത്തുള്ളികിലുക്കം സീൻ ഒന്ന് നമ്മുടെ വീട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തും കൂടിയാണ് അദ്ദേഹം സ്കൂളിലെ കുട്ടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിന്നും പറിച്ചെടുത്ത് ഇലകളും പൂക്കളും ഉപയോഗിച്ച്. ഉണ്ടാക്കിയ പൂച്ചെണ്ട് നൽകിയാണ് പ്രതിഭയെ ആദരിച്ചത്. പ്രധാന അധ്യാപിക സ്നേഹലത ടീച്ചർ, പിടിഎ പ്രസിഡണ്ട് എം എസ് സജീഷ്,  വൈസ് പ്രസിഡണ്ട് സുഷിത  ശ്രീ പുഷ്പൻ എം. പിടിഎ. പ്രസിഡണ്ട് നീതു അനിൽകുമാർ എന്നിവരും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

കൊടുങ്ങല്ലൂരിൽ വൻ വ്യാജമദ്യ വേട്ട രണ്ടു പേർ അറസ്റ്റിൽ.

കണ്ണൂരിൽ നിന്ന്  കാറിൽ എറണാകുളത്തേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി.  ഡി.ഐ.ജി എസ്.സുരേന്ദ്രൻ ഐ.പി.എസ്. തൃശൂർ റൂറൽ എസ്.പി. കെ.പി. വിജയകുമാരൻ ഐ.പി.എസ്., ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ഫേമസ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇരിങ്ങാലക്കുട ആലീസ് വധക്കേസ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ. ഇ ആർ.ബൈജു റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി.മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ പി.ജയകൃഷ്ണൻ , സി.എ.ജോബ്,എം.കെ.ഗോപി, സീനിയർ സി.പി.ഒ.മാരായ ഷഫീർ ബാബു, ലിജു ഇയ്യാനി, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, എം.വി. മാനുവൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ പിണറായി സ്വദേശി വള്ളിൽ പി.എ. മൻസിൽ  
റസാഖ് മകൻ ഷാനവാസ് (35 വയസ്സ് ) ചക്കരയ്ക്കൽ സ്വദേശി മാടത്തിൽ സക്കറിയ മകൻ ഷക്കീർ (28 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

കയ്പമംഗലം ഗവ: ഫിഷറീസ് സ്ക്കൂളിൽ ഹൈടെക് ഇരുനില കെട്ടിടത്തിന്റെ ഉൽഘാടനം

കയ്പമംഗലം ഗവ: ഫിഷറീസ് സ്ക്കൂളിൽ ഹൈടെക് ഇരുനില കെട്ടിടത്തിന്റെ ഉൽഘാടനവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഹരീഷ് മാസ്റ്റർക്ക് അനുമോദനവും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

ആൻസി സോജൻ വേഗറാണി.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ  100 മീറ്ററിൽ  മീറ്റ് റെക്കോർഡോടെ (12.05) നമ്മുടെ അഭിമാനതാരമായ ആൻസി സോജൻ സ്വർണ്ണം നേടിയിരിക്കുന്നു. ഇതോടെ മീറ്റിലെ വേഗറാണിയായി ആൻസി.

തൃപ്രയാർ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉൽഘാടനം

തൃപ്രയാർ: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ കീഴിലുള്ള തൃപ്രയാർ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സേവാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തൃപ്രയാർ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ലിയോണലിഷോയ് ഉൽഘാടനം നിർവ്വഹിച്ചു പെരിങ്ങോട്ടുകര കാനാടി കുട്ടിച്ചാത്തൻകാവ് മഠാധിപതി ഡോക്ടർ കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ ദീപപ്രോജ്വലനം നടത്തി.   തൃപ്രയാർ അയ്യപ്പ സേവാകേന്ദ്രം വർക്കിംഗ് ചെയർമാൻ എൻ.വി. സേതുനാഥ് അധ്യക്ഷത വഹിച്ചു. കെ.രഘുനാഥ് ആമുഖപ്രസംഗം നടത്തി.    തൃപ്രയാർ കപിലാശ്രമത്തിലെ സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹ ഭാഷണം നടത്തി. എസ്.ജെ.ആർ കുമാർ,ഈറോഡ് എം.രാജൻ, കെ.ജി. അച്യുതൻ മാസ്റ്റർ, പി. ഷൺമുഖാനന്ദൻ, മുരളി കോളങ്ങാട്ട്, ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് , ജോഷി ബ്ലാങ്ങാട്ട്, എം.എസ്.പ്രദീപ്, വി.കൃഷ്ണകുമാർ, സി.ആർ. വേലായുധൻ, എൻ.കെ. ഉദയകുമാർ, സജിനി ഉണ്യാരം പുരക്കൽ, പി.കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.  നേരത്തേ തൃപ്രയാർ ക്ഷേത്രനടയിൽ നിന്നും ഉടുക്ക്പാട്ട്, ശരണമന്ത്രം, താലം, പുഷ്പവൃഷ്ടി എന്നിവയുടെ അകമ്പടിയാടെ അയ്യപ്പരഥഘോഷയാത്രയും നടന്നു

ആല-ചേറ്റുവ മണപ്പുറം ബീച്ച്


ആല-ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന്റെ മുന്നോടിയായി കഴിമ്പ്രം ബീച്ചും പരിസരവും ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സുഭാഷിണി മഹാദേവൻ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ P.S ഷജിത്ത് അധ്യക്ഷത വഹിച്ചു. N.S ധർമ്മൻ, V. R ബാബു, ഹമീദ് തടത്തിൽ, T.S മധുസൂദനൻ, മിനി വേണു, N.P രാജൻ എന്നിവർ സംസാരിച്ചു. കഴിമ്പ്രം VPMSNDP ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാരും വലപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ NSS വളണ്ടിയർമാരും സംഘാടക സമിതി പ്രവർത്തകരും അടക്കം നാനൂറോളം പേർ പങ്കെടുത്തു.
ഡിസംബർ 23 മുതൽ 31 വരെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്

Sunday, 17 November 2019

ജഴ്സികൾ വിതരണം ചെയ്തു

കേരളോത്സവം വിജയികൾക്ക്  ജഴ്സികൾ വിതരണം ചെയ്തു.
തൃപ്രയാർ. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിൽ വിജയികളായി 17, 18, 19 തിയ്യതികളിൽ നടക്കുന്ന  തളിക്കുളം ബ്ലോക്ക്‌ കേരളോത്സവത്തിൽ മത്സരിക്കാൻ പോകുന്ന ക്ലബുകൾക്ക് ജയ്സികൾ വിതരണം ചെയ്തു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു വിതരണ ഉദ്ഘാടനം ചെയ്തു. കേരളോത്സവം സംഘാടക സമിതി  വർക്കിങ് ചെയർമാൻ മെമ്പർ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ്‌, കെ വി സുകുമാരൻ, ഇന്ദിരാ ജനാർദ്ദനൻ, വി എം സതീശൻ, എൻ കെ ഉദയകുമാർ, ടി സി ഉണ്ണികൃഷ്ണൻ, ലളിത മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു...

ടാലൻറ് ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഫോർ സ്റ്റുഡൻസ് തുടക്കംകുറിച്ചു

മണപ്പുറം ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ മഹിമ കൗൺസിലിംഗ് &  സൈക്കോതെറാപ്പി സെൻറർ സംഘടിപ്പിക്കുന്ന  ടാലൻറ് ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഫോർ സ്റ്റുഡൻസ് (ടിപ്സ്)ന്  വിദ്യാവിലാസം യുപി സ്കൂളിൽ തുടക്കംകുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ sobha subin നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ അധ്യക്ഷയായ ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ കമ്പനി സെക്രട്ടറി ശ്രീമതി ശീതൾ ,ശ്രീമതി ജസ്ന രാജൻ മാനേജർ മഹിമ, ശ്രീമതി ശ്രുതി ടി എസ് ,ശ്രുതി വീ.ജി, സസ്ന കെ.എസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് കുട്ടികൾക്കായി ആയി ഓർഗാനിക് ഫാമിംഗ് നെക്കുറിച്ച്  ശ്രീ ജെയിംസ് മാത്യു (വൈ എഫ് എ) ക്ലാസ് നടത്തി. ഓരോ വീട്ടിലും അടുക്കളത്തോട്ടം എന്നത് ലക്ഷ്യമാക്കി എല്ലാ വിദ്യാർത്ഥികൾക്കും ഗ്രോബാഗ് പച്ചക്കറി തൈകൾ വിതരണം ചെയ്തു. വേനലവധിക്കാലം വരെ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയി

ആന്‍സി സോജന്‍

219 സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ നാട്ടക ഗവ. ഫിഷറീസ് എച്ച്.എസ്.സ്‌കൂളലെ ആന്‍സി സോജന്‍ മീറ്റ് റെക്കോഡ് മറികടക്കുന്നു.

"അംഗുലീയാങ്കം" ചാക്യാർ കൂത്തിന് ഞായറാഴ്ച മുതൽ തുടക്കമാകും.

തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി വൃശ്ചികം 1 മുതൽക്കു നടത്തി വരാറുള്ള  "അംഗുലീയാങ്കം" ചാക്യാർ കൂത്തിന് ഞായറാഴ്ച മുതൽ തുടക്കമാകും. ശക്തിഭദ്രകവിയുടെ  "ആശ്ചര്യചൂഢാമണി" സംസ്കൃത നാടകത്തിലെ ആറാമങ്കമായ അംഗുലീയാങ്കം തൃപ്രയാർ ക്ഷേത്രത്തിൽ ഭഗവാനു നേരിട്ടു കാണുന്നതിനായി മുഖമണ്ഡപത്തിലാണ് 12 ദിവസങ്ങൾ കൊണ്ട് അവതരിപ്പിച്ചു വരുന്നത്. കേരളത്തിൽ മുഖമണ്ഡപത്തിൽ കൂത്ത് അവതരിപ്പിക്കുന്ന രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവ് ഭഗവതി ക്ഷേത്രമാണ്. ഇരു ക്ഷേത്രങ്ങളിലും സ്ഥാനികൾ "മാണി" ചാക്യാർ കുടംബമാണ്. മാണി വാസുദേവ ചാക്യാരാണ് ഇപ്പോൾ കൂത്ത് അവതരിപ്പിച്ചു വരുന്നത്. ഉച്ചപ്പൂജ നട തുറക്കുന്ന സമയത്ത് ഹനൂമത് വേഷത്തിൽ ചാക്യാർ തേവർക്കു മുന്നിൽ "കൂത്തു പുറപ്പാട്" നടത്തും. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതുന്ന അജ്ഞാത കർത്തൃകമായ "കോകസന്ദേശ" ത്തിൽപ്പോലും ക്ഷേത്രത്തിലെ കൂത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
മിഴാവിന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും താളത്തിന് രാധാ നങ്ങ്യാരമ്മയും അകമ്പടിയാകും. ഇത്തവണ ഇതുവരെ ദേവസ്വത്തിന്റേതുൾപ്പടെ 20 വഴിപാട് കൂത്തുകളാണ് ഭക്തർ ശീട്ടാക്കിയിരിക്കുന്നത്. സത്സന്താനലബ്ധിക്കും ഐശ്വര്യത്തിനുമായിട്ടാണ് കൂത്ത് വഴിപാട് നടത്തുന്നത്. രാമായണത്തിലെ സുന്ദര കാണ്ഡം കഥാഭാഗമാണ്
ഭഗവാനു മുന്നിൽ അവതരിപ്പിക്കുന്നത്.

നോൺ ബാങ്കിംങ്ങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംബ്ലോയീസ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ വലപ്പാട് മണപ്പുറം ഹെഡോഫീസിനു മുൻപിൽ പ്രതിഷേധ റിലേ ധർണ്ണ

നാട്ടിക . മണപ്പുറം ഫിനാൻസ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ  നടപടികൾക്കെതിരെ നോൺ ബാങ്കിംങ്ങ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംബ്ലോയീസ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ  വലപ്പാട് മണപ്പുറം ഹെഡോഫീസിനു മുൻപിൽ പ്രതിഷേധ റിലേ ധർണ്ണ സി ഐ ടി യും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു .സി പി ഐ എം ഏരിയ സെക്രട്ടറി പി എം അഹമ്മദ് അധ്യക്ഷനായി. നേതാക്കളായ എം എം വർഗീസ്, യു പി ജോസഫ്, കെ കെ രാമചന്ദ്രൻ ,നോൺ ബാങ്കിംങ്ങ് നേതാക്കളായ  സിയാവുദ്ധീൻ, സി സി രതീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു .
നോൺ ബാങ്കിംഗ് ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിൽ ഹെഡ് ഓഫീസുള്ള പ്രമുഖ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ മാനേജ്മെന്റ് ഇവിടെ സംഘടന രൂപീകരിച്ചതിനെ തുടർന്ന് ജീവനക്കാർക്കെതിരെ കടന്നാക്രമണവുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ്. 2017ൽ സംഘടനയുടെ പ്രഥമ സമ്മേളനം ആലുവയിൽ നടന്നപ്പോൾ അതിൽ പങ്കെടുക്കാനെത്തിയ ജീവനക്കാരെ കണ്ടെത്താൻ കമ്പനിയുടെ വിജിലൻസ് വിഭാഗത്തെ ഏർപ്പെടുത്തി ആ ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയാണ് കമ്പനി ആക്രമണത്തിന് തുടക്കം കുറിച്ചത്. സംഘടന സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ചർച്ച നടത്തി ഉത്തരവ് പിൻവലിച്ചെങ്കിലും കൂടുതൽ പേർ യൂണിയനിൽ അംഗത്വമെടുത്തതോടെ അവർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചു. സ്ഥലം മാറ്റം, ലീവ് നിഷേധം, ഒറ്റക്ക് വിളിച്ച് ഭീഷണിപ്പടുത്തൽ തുടങ്ങിയ നടപടികൾ തുടരുകയാണ്. കോഴിക്കോട് റീജിയൺ കേന്ദ്രീകരിച്ച് യൂണിയൻ നടത്തിയ പ്രതിഷേധ ധർണയും സൂചനാപണിമുടക്കും അവഗണിച്ച് കൂടുതൽ പ്രതികാര നടപടികൾ സ്വീകരിച്ചു വരികയാണ് മാനേജ്മെന്റ്.
സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ യൂണിയൻ നടത്തിയ ശ്രമങ്ങൾ ദൗർബല്യമായിക്കണ്ട് നേതൃനിരയിലുള്ളവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും  വനിതാ ജീവനക്കാരെ അകലങ്ങളിലേക്ക് സ്ഥലം മാറ്റി ജോലി രാജിവച്ചു പോകാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് നീക്കം നടക്കുന്നത്.ഈ നടപടികൾ ഉപേക്ഷിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ യൂണിയൻ തീരുമാനിച്ചത്.  ആദ്യ ഘട്ടമായി കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്നിൽ നവംബർ 16 മുതൽ 19 വരെ റിലേ ധർണ നടത്തുന്നത്

കെ.എസ്.ടി.എ വലപ്പാട് ഉപജില്ല സമ്മേളനം

വലപ്പാട്:  കെ.എസ്.ടി.എ വലപ്പാട് ഉപജില്ല സമ്മേളനം വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. 'മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം' എന്ന മുദ്രവാക്യം ഉയർത്തിപ്പിച്ചു കൊണ്ടുള്ള സമ്മേളനത്തിൽ വലപ്പാട് ഉപജില്ലയിലെ എട്ടു ബ്രാഞ്ചുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉപജില്ല സിക്രട്ടറി പി.ബി സജീവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്തു. കെ.എസ്.ടി.എ ജില്ല നേതാക്കൻമാരായ വി.കല, ടി.എൻ അജയകുമാർ, പി.എസ് അഭിത, മുഹമ്മദ് സിദ്ധിഖ്, ബിനോയ് ടി.മോഹൻ, സി.കെ ബേബി, സി.ആർ രാഗേഷ്, എ.എം മോഹൻരാജ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ഉപജില്ല പ്രസിഡണ്ട് സി.പി ഷീജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എ തോമസ് മാസ്റ്റർ സ്വാഗതവും സി.എസ് രാജു നന്ദിയും പറഞ്ഞു. സമ്മേളനം പ്രസിഡണ്ടായി  സി.പി ഷീജ, സിക്രട്ടറിയായി പി.എം മോഹൻരാജ്, ട്രഷററായി ടി.വി ചിത്രകുമാർ എന്നിവരെ തിരഞ്ഞെടുത്തു.

വാടാനപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പിള്ളി പഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള സായാഹ്ന ധർണ്ണയും പ്രകടനവും

വാടാനപ്പിള്ളി: വാടാനപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പിള്ളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും....... കാര്യസ്ഥതയ്ക്കെതിരെ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി എം ശിവപ്രസാദിന്റെ  അധ്യക്ഷതയിൽ ചേർന്ന സായാഹ്ന ധർണ്ണയിൽ കെപിസിസി മെമ്പർ സി ഐ സെബാസ്റ്റ്യൻ ഉദ്ഘാടനം നടത്തി...... ആർ ഇ എ നാസർ സ്വാഗതവും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഐ പി പ്രഭാകരൻ, ബിന്ദു ശശി, ആർ എം താരിഖ്,നാസിം എ നാസർ. റിൻഷാദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

നാട്ടിക ഗ്രാമപഞ്ചായത്തിൽ മസ്റ്ററിംഗ്

നാട്ടിക ഗ്രാമപഞ്ചായത്തിൽ മസ്റ്ററിംഗ് നവംബർ 19 മുതൽ 30 വരെ
 നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്തിലെ പെൻഷൻ ഗുണഭോക്താക്കൾ മസ്റ്റ റിംഗ് നടത്തുന്നതിന് 2019 നവംബർ 19 മുതൽ 30 വരെ നാട്ടിക ഗ്രാമ പഞ്ചായത്തിൽ വെച്ചും,  നാട്ടിക ബീച്ച് പോസ്റ്റ് ഓഫീസ് അക്ഷയ കേന്ദ്രത്തിൽ നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിനു അറിയിച്ചു. മസ്റ്റ റിംഗ് നടത്താത്ത ഗുണഭോക്താക്കൾ അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കുന്നതല്ല. മസ്റ്റററിംഗിനെ ഹാജരാകുന്ന ഗുണഭോക്താക്കൾ ആധാർ കാർഡ്,  പെൻഷൻ,  ഐഡി,  എന്നിവ ഹാജരാക്കേണ്ടതാണ് എന്ന പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Friday, 15 November 2019


അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു..
തൃപ്രയാർ. -നാട്ടിക ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ  64ആം നമ്പർ  അംഗനവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ എം.പി ടി. എൻ.പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഭാഷ്നി മഹാദേവൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി, ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രജനി ബാബു, പി എം സിദ്ദിഖ്, സി ജി അജിത്കുമാർ, വി എം സതീശൻ, എൻ കെ ഉദയകുമാർ, സജിനി ഉണ്ണിയാരം പുരക്കൽ, ടി സി ഉണ്ണികൃഷ്ണൻ, വി ആർ പ്രമീള, പ്രവിത അനൂപ്, ലളിത മോഹൻദാസ്,സി ഡി പി ഒ  മിനി ദാമോദർ, ബി ടി ഒ ഗീത കുമാർ, ജോയിന്റ് ബ ഡി ഒ ജോളി വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.. പഞ്ചായത്ത്‌ സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി സുകുമാരൻ സ്വാഗതവും,  ഐ. സി ഡി എസ് സുപ്രവൈസർ കെ പി ഷീനത്ത് നന്ദിയും അർപ്പിച്ചു.. തൃശൂർ ജില്ല പഞ്ചായത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്ത  സഹായത്തോടെ നാട്ടിക പഞ്ചായത്ത്‌  മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരവും 11ലക്ഷം രൂപ ചിലവാക്കി ആണ് പഞ്ചായത്ത്‌ പുതിയ  അംഗനവാടി കെട്ടിടം നിർമിച്ചത്...

Wednesday, 13 November 2019

പ്രതിഷ്ഠാദിനം ആഘോഷിച്ചു

തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമാജത്തിനു കീഴിലെ ഹനുമാൻ സ്വാമി പ്രതിഷ്ഠാദിനം 11-11-20l9 തിങ്കളാഴ്ച ആഘോഷിച്ചു .ആഘോഷത്തോടനുബന്ധിച്ച് , ദീപാരാധനക്ക് ചെറുശ്ശേരി അർജ്ജുൻ എസ് മാരാർ നയിച്ച തായമ്പക നടന്നു. പ്രസിഡണ്ട് രവി കൊളത്തേക്കാട്ട്. സെക്രട്ടറി.ശശിധരൻ. രക്ഷാധികാരി, എ.പി സേതുമാധവമേനോൻ ,ട്രഷറർ.ഇ.സി പ്രദീപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ ഭാരവാഹികളെ തിരഞ്ഞെടുത്തു

പഴുവിൽ : പഴുവിൽ ഫൊറോനയുടെ കീഴിലുള്ള  പള്ളികളായ  വലപ്പാട് ,താന്ന്യം ,പെരിങ്ങോട്ടുകര ,പുത്തൻപീടിക ,അന്തിക്കാട് ,ചാഴൂർ ,പഴുവിൽ ,ആലപ്പാട് ,ചിറക്കൽ ,ചേർപ്പ് ,ചെവ്വൂർ ,പൂച്ചു ന്നിപ്പാടം ,കിഴുപ്പിള്ളിക്കര എന്നിവടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മകളെ ഉൾപ്പെടുത്തി നടന്ന ഫൊറോന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി ഹാളിൽ നടന്നു .ഫൊറോന വികാരി റവ.ഫാ. പോൾ താണിക്കൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫൊറോന ഡയറക്ടർ റവ.ഫാ. റാഫേൽ താണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. ഷിന്റോ മാത്യു ,എ.എ.ആൻറണി എന്നിവർ പ്രസംഗിച്ചു കേന്ദ്രസമിതി ഫൊറോന  പുതിയ ഭാരവാഹികളായി ആന്റോ തൊറയൻ (കൺവീനർ) ,പ്രീറ്റ് ജെ മുരിയാട് ,ജോയ് സി വർഗ്ഗീസ് (ജോ. കൺവീനർമാർ ) ലിസി വർഗ്ഗീസ് ( സെക്രട്ടറി ) ,ജോയ് സി.ടി ,ജോക്‌സി ജോബി (ജോ. സെക്രട്ടറിമാർ ) ,സി.ആർ.ജോയ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു 

അംഗന്‍വാടി കുട്ടികള്‍ക്കുള്ള ബേബി ബെഡ് വിതരണം

തളിക്കുളം ഗ്രാമപഞ്ചായത്ത് 2019 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം അംഗൻവാടി കുട്ടികൾക്കുള്ള ബേബി ബെഡ് വിതരണം നടത്തി.  തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 26 അംഗൻവാടികൾക്കാണ് ബേബി ബെഡ് വിതരണം നടത്തിയത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാമകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കെ രജനി, വാർഡ് മെമ്പർമാരായ പി.എ. ഷിഹാബ്,  ഇ. വി കൃഷ്ണഘോഷ്, സുമന  ജോഷി, കെ. എ. ഹാറൂൺ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ഷീനത്ത് സ്വാഗതവും സെക്രട്ടറി എ. ആർ. ഉന്മേഷ് നന്ദിയും പറഞ്ഞു.

Tuesday, 12 November 2019

കറവ പശുക്കളെ വിതരണം ചെയ്തു.

തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്ത്‌ 2019-20സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതാ ക്ഷീര കർഷകർക്ക് പശുവിനെ വിതരണം ചെയ്തു. നാട്ടിക ഗ്രാമ പ്രസിഡന്റ്‌ പി വിനു വിതരണ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെ വി സുകുമാരൻ, പി എം സിദ്ദിഖ്, സി ജി അജിത്കുമാർ, എൻ കെ ഉദയകുമാർ, വെറ്റിനറി ഡോക്ടർ സാം ജോസഫ് പി കെ തുടങ്ങിയവർ പങ്കെടുത്തു. 27500രൂപ സബ്‌സീഡിയിൽ 357500രൂപ പദ്ധതി പ്രകാരം 13 വനിതാ ക്ഷീര കർഷകർക്ക് ആണ് പശുവിനെ വിതരണം ചെയ്തത്

Monday, 11 November 2019

തൃശൂർ ഇനി രാത്രിയിലും തിളങ്ങും ഫെസ്റ്റിവൽ ഷോപ്പിങ് ഒരു മാസത്തേക്ക്

തൃശൂരില്‍ ഒരു മാസത്തേയ്ക്കു രാത്രികാല ഷോപ്പിങ്ങിന് അവസരമൊരുങ്ങുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി പതിനഞ്ചു വരെ രാത്രി പതിനൊന്നു മണിയ്ക്കു ശേഷമെ കടകള്‍ അടയ്ക്കൂ. 
വിദേശ രാജ്യങ്ങളിലേതിനു സമാനമായ രാത്രികാല ഷോപ്പിങ്ങാണ് തൃശൂരില്‍ വരാന്‍ പോകുന്നത്. എല്ലാ വഴികളിലും ദീപാലങ്കാരം. രാത്രികാലങ്ങളില്‍ ആളുകള്‍ക്കു വരാന്‍ പ്രത്യേക ബസ് സര്‍വീസുകള്‍. നഗരത്തിലെ ചില വഴികള്‍ ഓരോ ദിവസവും ഇടവിട്ട് കാല്‍നട സവാരി മാത്രം. കോര്‍പറേഷനും വിവിധ 
വ്യാപാര സംഘടനകളും കൈകോര്‍ത്താണ് രാത്രികാല ഷോപ്പിങ്ങിന് തുടക്കമിടുന്നത്. വിവിധയിടങ്ങളില്‍ കലാപരിപാടികള്‍. ഉപഭോക്താക്കള്‍ക്കായി കൈനിറയെ സമ്മാനങ്ങള്‍... ഇങ്ങനെ പലവിധ ആകര്‍ഷണവും ഒരുക്കുന്നുണ്ട്.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ; ക്ലാസുകൾ നവംബർ 16ന് ആരംഭിക്കുന്നു

പെരിഞ്ഞനം: കൈപ്പമംഗലം എം.എൽ.എ ഇ. ടി ടൈസൺ മാസ്റ്റർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സുമേധ സിവിൽ സർവീസ് അക്കാദമി 2020ലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ ലക്ഷ്യം വെച്ച് നടത്തുന്ന 'മിഷൻ KAS 2020 തീവ്ര പരിശീലന ക്ലാസുകൾക്ക് നവംബർ 16ന്  തുടക്കം കുറിക്കും. KAS പരീക്ഷയെ സംബന്ധിച്ച് ഷെറഫ് പി. ഹംസ(അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ, ഗ്രാമവികസന വകുപ്പ്) ക്ലാസ് നയിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ആർക്കും പ്രസ്തുത പരിശീലനത്തിനായി അപേക്ഷിക്കാം. അതോടൊപ്പം തന്നെ ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഈ ക്ലാസുകളിൽ പങ്കെടുക്കാം.  പ്രൈമറി, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ കേരള അഡ്മിനിസ്ട്രേറ്റിവ്  സർവീസ് പരീക്ഷയുടെ മൂന്നു ഘട്ടങ്ങൾക്കും പ്രത്യേകം പരിശീലനം നൽകും.  പെരിഞ്ഞനം ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടക്കുന്ന ക്ലാസുകൾക്ക് സിവിൽ സർവീസ് രംഗത്തെ പ്രമുഖരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് :9496347528, 9745377785 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷനായി ഇതോടൊപ്പമുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാം

തിരുനാൾ കമ്മറ്റി ഓഫീസ് തുറന്നു

പുത്തൻപീടിക :സെന്റ് ആന്റണീസ് ദൈവാലയത്തിലെ ഇടവക മദ്ധ്യസ്ഥൻ വി. അന്തോണീസിന്റെയും ,വി.സെബസ്ത്യാനോസിന്റെയും ,ഉണ്ണിമിശ്ശിഹായുടെ ദർശനത്തിന്റെയും സംയുക്ത തിരുനാൾ മഹാമഹം 2019 ഡിസംബർ 30 ,31 2020 ജനുവരി 1 എന്നീ തീയതികളിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുനാൾ കമ്മറ്റി ഓഫീസ് റവ.ഫാ.ബർണാഡ് തട്ടിൽ ഉദ്ഘാടനം ചെയ്തു വികാരി. റവ.ഫാ. റാഫേൽ താണ്ണിശ്ശേരി അസി.വികാരി ഫാ. സഖറിയാസ് ചേറയ്ക്കൽ ,ജനറൽ കൺവീനർ പോൾ കെ.എ. നടത്തുകൈകാരൻ വിൻസൻ കുരുതുകുളങ്ങര പബ്ലിസിറ്റി കൺവീനർ ആന്റോ തൊറയൻ എന്നിവർ പ്രസംഗിച്ചു .വിവിധ കമ്മറ്റി കൺവീനർമാരായ പ്രീജി ജേക്കബ്‌ (ഫിനാൻസ്), മൈക്കിൾ പുത്തൂർ (വർണ്ണ മഴ ), സാന്റോ തട്ടിൽ ( നവവത്സര അമ്പ്), പിയൂസ് തട്ടിൽ ( ദീപാലങ്കാരം) ,സിങ്കോ ചിറമ്മൽ ( വളണ്ടിയർ ) ,ചാക്കോ കാഞ്ഞിരപ്പറമ്പിൽ (ഫുഡ്) ,മാടശ്ശേരി ജോസഫ് (നേർച്ച ) ,പാദുവ സിസ്റ്ററ്റേഴ്സ് ) കൈകാരൻമാരായ ജോസ് സി.എ ,ഫ്രാങ്കോ ജേയ്ക്കബ്ബ് ,അസ്സീസി . ടി.ജെ ജോ. ജനറൽ കൺവീനർമാരായ ഏ.വി. ജോസ് ,അലക്സ് ഏ.വി ജോ. കൺവീനർമാരായ  വിൻസെന്റ് ചാലക്കൽ ,ഷാജു മാളിയേക്കൽ വിൻസൻ കുരുതുകുളങ്ങര ,ജോയ് വടക്കൻ ,ലൂയീസ് താണിക്കൽ ,ഫ്രാൻസിസ് കെ.വി ,ഷാജു സി.ഒ ,ജോസഫ് അരിമ്പൂർ ,റിജോ കെ.ആർ ,ഷാലി ഫ്രാൻസിസ് ,മൈക്കിൾ പുലിക്കോട്ടിൽ ,സെബി വെള്ളാട്ടുകര ,ആൻറണി പുത്തൂർ ,വർഗ്ഗിസ് കുരുതുകുളങ്ങര ,ഡേവീസ് താണിക്കൽ ,ജിപ്സി വിൽസൻ ,വിൻസെന്റ് കുരുതുകുളങ്ങര ,ലില്ലി ജോസഫ്  എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റിക്ക് രൂപം നൽകി 

Saturday, 9 November 2019

കഞ്ചാവുമായി കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇരിങ്ങാലക്കുട : അരക്കിലോയോളം കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിയായ യുവാവ് അറസ്റ്റിലായി. കാരുമാത്ര കള്ളം പറമ്പില്‍ അമലിനെയാണ് (21 വയസ്സ്) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുകളുടെ വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു അന്വേഷണ സംഘം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കരൂപ്പടന്നയില്‍ കാറില്‍ വന്നിറങ്ങിയ പ്രതി ചെറുകിട വില്‍പനക്കാര്‍ന് കൈമാറാന്‍ നില്‍ക്കുന്നതിനിടയില്‍ പോലീസിന്റെ കയ്യില്‍പ്പെടുകയായിരുന്നു. പെട്ടന്ന് പോലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ വാങ്ങാനെത്തുന്നവരോട് കൈമാറ്റത്തിനുള്ള സ്ഥലം പല തവണ മാറ്റി പറഞ്ഞ് കൊടുക്കുന്നതാണ് ഇയാളുടെ തന്ത്രം. ഈ തന്ത്രം തന്നെയാണ് ഇയാളെ കുടുക്കിയതും. മൂത്തുകുന്നം മാല്യങ്കര എസ് എൻ കോളേജ് ബി ബി.എ. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രതി എറണാകുളത്തു നിന്നും വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവാണ് വില്‍പ്പന നടത്തിയിരുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് വില്‍പന സംഘങ്ങള്‍ രാത്രി കടകള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ബിജോയ്,എസ്.ഐ. കെ.എസ്.സുബിന്ത് , റൂറല്‍ െ്രെകം ബ്രാഞ്ച് എസ്.ഐ. എം പി. മുഹമ്മദ് റാഫി, സീനിയര്‍ സി.പി.ഒ. .എം.കെ.ഗോപി, ഷഫീര്‍ ബാബു, സി.പി.ഒ.മാരായ ഇ.എസ്. ജീവന്‍, അനൂപ് ലാലന്‍, എം.വി. മാനുവല്‍, നിഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Friday, 8 November 2019

സ്പോർട്സ് കിറ്റ് വിതരണം നടത്തി.

തളിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്കായുള്ള സ്പോർട്സ് കിറ്റ് വിതരണം നടത്തി. തളിക്കുളം പഞ്ചായത്തിലെ 8 സ്കൂളുകൾക്കാണ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത സ്പോർട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി കെ സുഭാഷിതൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാമകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കെ കെ, വാർഡ് മെമ്പർ സിന്ധു ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥയും  അധ്യാപികയുമായ ശ്രീകല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ ആർ ഉന്മേഷ് നന്ദിയും പറഞ്ഞു

കേരള വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു തുടങ്ങി

കേരള വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു തുടങ്ങി
വാടാനപ്പിള്ളി :കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണ ത്തിന്റെ ഭാഗമായി വാടാനപ്പിള്ളി സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിലെ കുടിശ്ശിക ഉള്ളതും കേടുവന്ന മീറ്റർ വയ്ക്കാത്തതുമായ  ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു തുടങ്ങിയിരിക്കുന്നു. ഉപഭോക്താക്കൾ തളിക്കുളം കച്ചേരിപ്പടിയിലുള്ള സെക്ഷൻ ഓഫീസിൽ വെള്ളക്കരം അടച്ചു തീർക്കണമെന്നും കേടായ മീറ്റർ വാട്ടർ അതോറിറ്റിയുടെ ലൈസൻസി പ്ലംബർ മുഖേന മാറ്റി സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വലപ്പാട് ഉപജില്ലാ കലോത്സവം അവസാനിച്ചു

വാടാനപ്പള്ളി: :.കലോത്സവത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്ക്കൂൾ 733 പോയന്റോടെ ഓവറോൾ ചാമ്പ്യൻമാരായി വലപ്പാട് ഗവ.എച്ച്.എസ്.എസ്.സ്ക്കൂൾ 555 പോയന്റോടെ രണ്ടാം സ്ഥാനവും. കമലാ നെഹറു മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വാടാനപ്പിള്ളി 454 പോയന്റോടെ മൂന്നാം സ്ഥാനവും നേടി.എൽ പി വിഭാഗം എസ് എൻ ഡി പി എൽ പി സ്ക്കൂൾ നാട്ടിക സൗത്ത്, യു പി വിഭാഗം എസ്.എൻ.വി.യു.പി സ്ക്കൂൾ തളിക്കുളം, എച്ച് എസ് വിഭാഗം സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂൾ ഏങ്ങണ്ടിയൂർ ,എച്ച് എസ് എസ് വിഭാഗത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്ക്കൂളും  ഒന്നാം സ്ഥാനം നേടി.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൃത്തല്ലൂർ ശ്രീ ശൈലം ഓഡിറ്റോറിയത്തിൽ വച്ച് സമ്മാനദാനം നിർവ്വഹിച്ചു.വലപ്പാട് എ.ഇ.ഒ അനിതാകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭാ സുബിൻ, വാടാനപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി എന്നിവർ പങ്കെടുത്തുസംസാരിച്ചു.

നവയുഗം കേരളപ്പിറവി സെമിനാര്‍ സംഘടിപ്പിച്ചു. Keralapiravi Seminar in Dammam by Navayugam

ദമ്മാം: ഭാഷാടിസ്ഥാനത്തില്‍ മലയാളികളുടെ സംസ്ഥാനമായി കേരളം രൂപവല്‍ക്കരിയ്ക്കപ്പെട്ടിട്ടു 63 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, നവയുഗം സാംസ്ക്കാരികവേദി  കേരളപ്പിറവി സെമിനാര്‍ സംഘടിപ്പിച്ചു.ദമ്മാം റോസ് ആഡിറ്റോറിയത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജെനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, പ്രസിഡന്റ്‌ ബെന്‍സിമോഹന്‍.ജി, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.കേരളസംസ്ഥാനത്തെ ഇന്ത്യക്ക് തന്നെ മാതൃകയാക്കിയത്, ഈ സമൂഹത്തില്‍ അടിയുറച്ചു വേരോടിയ ഇടതുപക്ഷബോധമാണ് എന്ന് സെമിനാറില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി..കഴിഞ്ഞ 63 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ മീനു അരുണ്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഗോപകുമാര്‍, ജയകുമാര്‍, ദാസന്‍ രാഘവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.യോഗത്തിന് നവയുഗം കേന്ദ്ര നേതാക്കളായ ഉണ്ണി പൂചെടിയല് സ്വാഗതവും, ഇ.എസ്.റഹീം നന്ദിയും പറഞ്ഞു.

കേരള കർഷകസംഘം സെമിനാർ Kerala Karshaka Sngham Seminar CPM Thrissur Dist Secretary Baby John

കേരള കർഷകസംഘം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി " കേരളം - സമ്പദ്ഘടന - നാളികേരവും മൂല്യവർധിത ഉൽപ്പന്നങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്  സഖാ: ബേബി ജോൺ  സെമിനാർ ഉദ്ഘാടനം ചെയ്തു. തെങ്ങ് ഉൽപന്നങ്ങളുടെ ഉല്പാദനം ഊർജിതമാക്കുന്നതിനും അതിന്റെ വിപണനം കാര്യക്ഷമമാക്കുന്നതിനും  വേണ്ട പ്രവർത്തനങ്ങൾ  നടത്തേണ്ടതാണെന്നും ഉദ്ഘാടകൻ പറഞ്ഞു.  കാർഷിക സർവ്വകലാശാല ഫോർമർ പ്രൊഫസർ ഡോ. പി. എസ്. ജോൺ പ്രബന്ധം അവതരിപ്പിച്ചു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സഖാ: പി.വി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ഹാരിസ് ബാബു സ്വാഗതം പറഞ്ഞു. കർഷകസംഘം ജില്ലാ സെക്രട്ടറി  പി. കെ. ഡേവിസ്, കർഷകസംഘം ജില്ലാ ട്രഷറർ  പി. ആർ വർഗീസ്,  നാട്ടിക ഏരിയ സെക്രട്ടറി എ. എം. അഹമ്മദ്‌, കർഷകസംഘം നാട്ടിക  ഏരിയ ജോയിന്റ് സെക്രട്ടറി ഇ. പി. കെ. സുഭാഷിതൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി. പീതാംബരൻ,  കെ. ആർ. സീത, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി. എൻ. സുർജിത്, ബ്ലോക്ക്‌ പ്രസിഡന്റ്‌മാരായ ഡോ. സുഭാഷിണി മഹാദേവൻ, ശ്രീ. ആബിദലി,  തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ഐ. സജിത എന്നിവർ സംസാരിച്ചു. കർഷകസംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ കർഷകനാദം വരിസംഖ്യ സ : പി. കെ. ഡേവിസ് മാസ്റ്റർ ഏറ്റു വാങ്ങി. ഏറ്റവും കൂടുതൽ കർഷകനാദം ചേർത്തിയ കമ്മിറ്റികൾക്ക് ഉപഹാരം നൽകി. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ അഡ്വ: ജ്യോതിപ്രകാശ് നന്ദി പറഞ്ഞു.

വിദ്യാര്‍ത്ഥികളും പാലിയേറ്റീവ് കെയറും - നാലാമത് ദേശീയ സമ്മേളനം തൃശൂരില്‍ നവം. 8 മുതല്‍ 10 വരെ

> കേരളത്തിനു പുറത്തു നിന്നുള്ള 110 കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 
> 310-ലേറെ കോളേജ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും
> 14 പ്ലീനറി സെഷനുകളും 8 സെഷനുകളുമുള്‍പ്പെടുന്ന ബൃഹദ് സമ്മേളനം
> ദേശീയതലത്തില്‍ നിന്നുള്ള 10 പേരുള്‍പ്പെടെ 50-ഓളം വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പ്രഭാഷകര്‍ സെഷനുകള്‍ നയിക്കും
> ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ഇതിവൃത്തം

തൃശൂര്‍: സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്‍റെ (എസ്എപിസി) നാലാമത് ദേശീയ സമ്മേളനം നവംബര്‍ 8 മുതല്‍ 10 വരെ തൃശൂര്‍ റീജിയണല്‍ തീയറ്ററില്‍ നടക്കും. തൃശൂര്‍ ആസ്ഥാനമായി കേരളത്തിലുടനീളം 17 സെന്‍ററുകളോടെ പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് സമ്മേളനത്തിന്‍റെ ഇതിവൃത്തമെന്ന് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പാലിയേറ്റീവ് കെയര്‍ അംഗവുമായ കെ.എം. നൂര്‍ദീന്‍, എസ്എപിസി സമ്മേളനത്തിന്‍റെ സയിന്‍റിഫിക് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഡോ. ഗീതാ ജോഷി, എസ്എപിസി ഉപദേശക സമിതി അംഗം കേണല്‍ (റിട്ട.) ഡോ. യശ്വന്ത് ജോഷി, ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, എസ്.എ.പി.സി. പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനു പുറത്തു നിന്നുള്ള 110 കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 310-ലേറെ കോളേജ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനു പുറത്തുനിന്ന് വിദ്യാര്‍ത്ഥികളെത്തുന്നത്. ഗുജറാത്തില്‍ നിന്ന് 60-ലേറെ വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഉള്‍പ്പെടെയാണിത്.രണ്ടാം ദിവസം വൈകീട്ട് നടക്കുന്ന ഔപചാരികമായ ഉദ്ഘാടന സമ്മേളനവും എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന 14 പ്ലീനറി സെഷനുകളും വിഷയങ്ങളനുസരിച്ച് വേര്‍തിരിഞ്ഞുള്ള 8 സെഷനുകളുമുള്‍പ്പെടുന്ന ബൃഹൃത്തായ രീതിയിലാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നൂര്‍ദീന്‍ പറഞ്ഞു. ദേശീയതലത്തില്‍ നിന്നുള്ള 10 പേരുള്‍പ്പെടെ 50-ഓളം വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പ്രഭാഷകര്‍ സെഷനുകള്‍ നയിക്കും. ആല്‍ഫാ പാലിയേറ്റീവിന്‍റെ 15 സെന്‍ററുകളില്‍ നിന്നുള്ള 100-ലേറെ വരുന്ന വളണ്ടിയര്‍മാരും സ്റ്റാഫംഗങ്ങളും സമ്മേളനം നിയന്ത്രിക്കും. ആദ്യദിനമായ നവംബര്‍ 8-ന് രാവിലെ 8 മുതല്‍ 9:30 വരെ ആല്‍ഫ മോഡല്‍ പാലിയേറ്റ് കെയറിനെ സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അവതരണ പ്രഭാഷണങ്ങള്‍ നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ ജില്ലയിലെ ആല്‍ഫയുടെ 12 ലിങ്ക് സെന്‍ററുകളിലേക്ക് പോയി സ്റ്റാഫും വളണ്ടിയര്‍മാരുമുള്‍പ്പെടെ ഹോം കെയറില്‍ പങ്കെടുക്കും.രണ്ടാം ദിവസമായ നവംബര്‍ 9-ന് രാവിലെ 8-45-ന് ആല്‍ഫാ മോഡല്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. രാവിലെ 9 മുതല്‍ 9-30 വരെ പാലിയേറ്റീവ് കെയര്‍ എന്ത് എന്ന വിഷയത്തില്‍ ആദ്യത്തെ പ്ലീനറി സെഷന്‍ നടക്കും. അഹമ്മദാബാദ് കമ്യൂണിറ്റി ഓങ്കോളജി സെന്‍ററിലെ സിഇഒ ഡോ. ഗീതാ ജോഷി മുഖ്യപ്രഭാഷണം നടത്തുന്ന ഈ സെഷനില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ മുന്‍ പ്രസിഡന്‍റ് ഡോ. സുഖ്ദേവ് നായക്, കാന്‍സര്‍ എയിഡ് സൊസൈറ്റി സെക്രട്ടറിയു പിഇഒയുമായ ഡോ. പീയുഷ് ഗുപ്ത എന്നിവര്‍ അധ്യക്ഷത വഹിക്കും. 9:30 മുതല്‍ 10 വരെ പാലിയേറ്റീവ് കെയറില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ കെ. എം. നൂര്‍ദീന്‍ സംസാരിക്കും.10-30 മുതല്‍ 11 വരെ ജീവിതാന്ത്യ പരിചരണവും അതിന്‍റെ പ്രാധാന്യവും എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ ഐഎപിസി മുന്‍ പ്രസിഡന്‍റ് സുഖ്ദേവ് നായക്, ഡെല്‍ഹിയിലെ കാന്‍സപ്പോര്‍ട്ടില്‍ നിന്നുള്ള ഡോ. റീനാ ശര്‍മ, എസ്എപിസി ബോര്‍ഡംഗം ഡോ. ജമീലാ പരീത് എന്നിവര്‍ അധ്യക്ഷരാകും. ആല്‍ഫാ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. ജോസ് ബാബു സംസാരിക്കും.11 മുതല്‍ 1130 വരെ മെഡിക്കല്‍ രംഗത്തെ ആശയവിനിമയ നൈപുണ്യം എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ പാലിയം ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എം.എം. സുനില്‍കുമാര്‍, ഗുജറാത്തിലെ യുഎന്‍എന്‍എടി ചെയര്‍മാനും എസ്എപിസി ബോര്‍ഡംഗവുമായ കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വേര്‍തിരിഞ്ഞുള്ള സെഷനുകള്‍ നടക്കും. ഉച്ചഭക്ഷണത്തിനു ശേഷം 2-45 മുതല്‍ 4-15 വരെ പാലിയേറ്റീവ് കെയറില്‍ അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പങ്ക് എന്ന വിഷയത്തിലുള്ള പ്ലീനറി സെഷന്‍ നടക്കും. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. (ഡോ.) പി കെ സുകുമാരന്‍ വിഷയാവതരണം നടത്തും. കോഴിക്കോട് സര്‍വകലാശാല സ്റ്റുഡന്‍റ് വെല്‍ഫയര്‍ ഡീന്‍ പി.വി. വത്സരാജന്‍ ഉദ്ഘാടനം ചെയ്യും.
4-15 മുതല്‍ 5-45 വരെ ബിസിനസ് ലീഡേഴ്സ് ഫോര്‍ പാലിയേറ്റീവ് കെയര്‍ എന്ന പ്ലീനറി സെഷന്‍ കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി സിഎ രവി കണ്ണമ്പിള്ളി, ഡോ. കെ.കെ. മോഹന്‍ദാസ്, യുഎഇയിലെ ആല്‍ഫാ പാലിയേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് ഗിരീഷ് മേനോന്‍, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍ മേനോന്‍, ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. ഹസ്സന്‍, യുഎഇയിലെ ജിയോജിത് സെക്യൂരിറ്റീസ് ഇന്ത്യ, ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്‍, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ടി ആര്‍ വിജയകുമാര്‍, തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സിഎ സോണി സി.എല്‍. എന്നിവര്‍ സംസാരിക്കും.രണ്ടാം ദിവസമായ നവംബര്‍ 9-ന് വൈകീട്ട് 6 ന്  സമ്മേളനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ എംഎല്‍എ നിര്‍വഹിക്കും. മേയര്‍ അജിത വിജയന്‍ മുഖ്യാതിഥിയായിരിക്കും. ചെയര്‍മാന്‍ കെ. എം. നൂര്‍ദീന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, എംഎല്‍എമാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്‍. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, ഡോ. ഗീതാ ജോഷി, ഡോ. സുഖ്ദേവ് നായക്, ഡോ. പീയുഷ് ഗുപ്ത, കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നൃത്തപരിപാടി.സമാപന ദിവസമായ നവംബര്‍ 10-ന് വിവിധ സയന്‍റിഫിക് സെഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് പാലിയേറ്റീവ് കെയറില്‍ എന്തു ചെയ്യാം എന്ന ചര്‍ച്ചയും നടക്കും. ഉച്ചയ്ക്ക് 1-30 മുതല്‍ 2 വരെയാണ് സമ്മേളനത്തിന്‍റെ സമാപന സമ്മേളനം. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മികച്ച വിജയം നേടിയ ആല്‍ഫ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി നൂര്‍ദീന്‍ പറഞ്ഞു.

Thursday, 7 November 2019

തൃപ്രയാർ ഏകാദശി നവംബർ 23 ശനിയാഴ്ച

തൃപ്രയാര്‍ : തൃപ്രയാര്‍ ഏകാദശി നവംബര്‍ 23 ശനിയാഴ്ച ആഘോഷിക്കും ഏകാദശിയുടെ ഭാഗമായുള്ള ക്ഷേത്രകലകളും സംഗീതോത്സവം നവംബര്‍ 12 മുതല്‍ ആരംഭിക്കും നവംബര്‍ 12ന് വൈകുന്നേരം 5 30ന് സംസ്‌കാരിക കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും 7 മണിക്ക് ടി. സ.രാധാകൃഷ്ണന്‍ &  പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി
നവംബര്‍ 13 ന് 5 മണിക്ക് തിരുവാതിര കളി. 6 മണിക്ക് ശാസ്താം പാട്ട് വിദ്വാന്‍ശ്രീ മച്ചാട് സുബ്രുമണിയന്‍ &പാര്‍ട്ടി അവതരിപ്പിക്കുന്ന ഉടക്ക്പാട്ട്
8 മണിക്ക ശ്രീ ആവണങ്ങആട്ടില്‍ കളരി അവതരിപ്പിക്കുന്ന വിഷ്ണുമായ ചരിതം കഥകളി. നവംബര്‍ 14ന് വൈകുന്നേരം നാലുമണിക്ക് ശ്രീ രഞ്ജിനി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത അര്‍ച്ചന 5.30നെ തിരുവാതിരക്കളി. ആറുമണിക്ക് ശ്രീഗോകുലം ബിഎസ് ആലങ്കോട് ടീം അവതരിപ്പിക്കുന്ന വയലിന്‍ സോളോ 7 30ന് ശ്രീമുരുകന്‍ നൃത്തവിദ്യാലയം അവതരിപ്പിക്കുന്നത് അര്‍ച്ചന. നവംബര്‍ 15 വൈകുന്നേരം നാലുമണിക്ക് തിരുവാതിരക്കളി അഞ്ചു മണിക്ക് ശ്രീ ദുര്‍ഗ നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ആറുമണിക്ക് ശ്രീരഞ്ജിനി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാന മഞ്ജരീ വൈകുന്നേരം എട്ടുമണിക്ക് ശ്രീരഞ്ജിനി കലാക്ഷേത്രം അവതരിപ്പിക്കുന്നനൃത്ത അര്‍ച്ചന.  നവംബര്‍ 16നെ വൈകുന്നേരം നാലുമണിക്ക് താനം നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഗീതാമൃതം അഞ്ചുമണിക്ക് സോപാന നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തോത്സവം ആറുമണിക്ക് ശ്രീ ജി കെ പ്രകാശ് &പാര്‍ട്ടി അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന.  നവംബര്‍ 17ന് രാവിലെ 9 മണി മുതല്‍ 5 വൈകുന്നേരം അഞ്ചുമണി വരെ നൃത്തോത്സവം,  വെകുന്നേരം അഞ്ചുമണിക്ക് മാസ്റ്റര്‍ കിരണ്‍ കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ ആറുമണിക്ക് കലാക്ഷേത്രം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത സംഗീത അര്‍ച്ചന ഏഴു മണിക്ക് ശ്രീരഞ്ജിനി മ്യൂസിക് s & ബാന്‍ഡ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍. നവംബര്‍ 18ന് രാവിലെ 8 മണി മുതല്‍ 5 മണി വരെ നൃത്തോത്സവം അഞ്ചുമണിക്ക് ജോതി സുകുമാരന്‍ അവതരിപ്പിക്കുന്ന പ്രഭാഷണം 7 30ന് കലാക്ഷേത്രം തിരുവനന്തപുരം അവതരിപ്പിക്കുന്ന ബാല പരശുരാമന്‍.  നവംബര്‍ 19ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സംഗീതോത്സവം വൈകുന്നേരം അഞ്ചുമണിക്ക് തിരുവാതിരക്കളി അഞ്ചരക്ക് ശ്രീ മധു ശക്തിധരന്‍ പണിക്കര്‍ പാര്‍ട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ഏഴുമണിക്ക് സാരംഗ് ഓര്‍ക്കസ്ട്ര ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന ഭക്തിഗാനലയം. നവംബര്‍ 20ന് രാവിലെ 8 മണി മുതല്‍ 5 മണി വരെ സംഗീതോത്സവം അഞ്ചുമണിക്ക് കലാക്ഷേത്ര പൊന്നി & പാര്‍ട്ടി അവതരിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍ ആറുമണിക്ക് തിരുവാതിരക്കളി 6 30ന് ശ്രീ അഖില്‍രാജ് ശ്രീക്കുട്ടന്‍ ക്ഷേത്രകലാപീഠം ഉദയ് ഭാസ്‌കര്‍ അവതരിപ്പിക്കുന്ന അഷ്ടപതി ഏഴുമണിക്ക് ക്ഷേത്രവാദ്യകലാ സ്വാദ ക സമിതിയുടെ ശ്രീരാമപാദം സുവര്‍ണ്ണമുദ്ര സമര്‍പ്പണം.എട്ടുമണിക്ക് ശ്രീമതി അനുപമ അജയ് നായര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.നവംബര്‍ 21ന് രാവിലെ 8 മണി മുതല്‍ 5 മണി വരെ സംഗീതോത്സവം അഞ്ചു മണിക്ക് തിരുവാതിരക്കളി ആറുമണിക്ക് ശ്രീ അജയ് കൈപ്പമംഗലം അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഏഴുമണിക്ക് ചെന്നൈ കലാക്ഷേത്രം രേഖ മേനോന്‍ സംഘവും അവതരിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍. ദശമിദിനത്തില്‍ നവംബര്‍ 22ന് രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം രാവിലെ 10 30 ന് ആര്‍ട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂര്‍ ആശ്രമം ഗായകര്‍ അവതരിപ്പിക്കുന്ന ഭജന ഒരു മണിക്ക് തിരുവാതിരക്കളി മൂന്ന് മണിക്ക് ശ്രീ ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യം 4 30ന് കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പക ആറു മണിക്ക് ദീപാരാധന ആറ് മുപ്പതിന് കലാമണ്ഡലം ഉഷ ടീച്ചറുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ നടന സ്വാതിക അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം രാധായനം. ഏകാദേശി ദിനത്തില്‍ നവംബര്‍ 23ന് രാവിലെ എട്ടുമണിക്ക് ചെറുശ്ശേരി കുട്ടന്‍മാരാര്‍ അവതരിപ്പിക്കുന്ന പഞ്ചാരി മേളത്തോടെ കൂടിയുള്ള ശീവേലി എഴുന്നള്ളിപ്പ് 12 30ന് സ്‌പെഷ്യല്‍ നാദസ്വരക്കച്ചേരി രണ്ടു മണിക്ക് ശ്രീ മണലൂര്‍ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ മൂന്നു മണിക്ക് ശ്രീ പെരുവനം പ്രകാശന്‍ മാരാരുടെ ധ്രുവ മേളത്തോടെ കൂടിയുള്ള കാഴ്ചശീവേലി 6 30 ന് ശ്രീ ചോറ്റാനിക്കര നന്ദപ്പന്‍ മാരാര്‍യുടെ പഞ്ചവാദ്യത്തോടു കൂടിയുള്ള ദീപാരാധന 7 30ന് സ്‌പെഷല്‍ നാഗസ്വരം രാത്രി 11 30 ന് വിളക്കിനെഴുന്നള്ളിപ്പ്
ദ്വാദശിദിനത്തില്‍ നവംബര്‍ 24ന് പുലര്‍ച്ചെ രണ്ടു മണിക്ക് ചോറ്റാനിക്കര നന്ദന്‍ അപ്പ ന്‍ മാരാര്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യം രാവിലെ നാലുമണിക്ക് ദ്വാദശി പണ സമര്‍പ്പണം രാവിലെ എട്ടുമണിക്ക് ദ്വാദശി ഊട്ട് എന്നീ കലാപരിപാടികള്‍ നടക്കുമെന്ന് എ ജയകുമാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍എം കൃഷ്ണന്‍ തൃപ്രയാര്‍ ദേവസ്വം മേനേജര്‍ എന്നിവര്‍ അറിയിച്ചു

ക്ലീൻ & ഗ്രീൻ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കമായി

രണ്ടായിരത്തി ഇരുപതോടെ പുതിയൊരു സാമൂഹികമുന്നേറ്റത്തിന് കുറിക്കുവാൻ തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് ഒരുങ്ങുന്നു. ക്ലീൻ & ഗ്രീൻ ഹരിത ഗ്രാമം ആരോഗ്യഗ്രാമം എന്ന ഒരു പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദത്തിന് പ്രാധാന്യം നൽകികൊണ്ടാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. പദ്ധതി ഉത്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ്, ഹരിത കേരള മിഷൻ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിത സമൃദ്ധി, ക്ലബ്ബുകൾ, വായന ശാലകൾ, സന്നദ്ധ സംഘടനകളുടെയും സഹകരത്തോടെ ബഹുജന പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.നവംബർ ഡിസംബർ മാസത്തോടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി ആരംഭിക്കും പ്ലാസ്റ്റിക് കാരിബാഗുകൾ, പെറ്റ് ബോട്ടിലുകൾ, മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കഴുകി വൃത്തിയാക്കിയും ലെതർ, ചെരുപ്പ്, സ്കൂൾ ബാഗുകളും പിന്നിട് എല്ലാ മാസവും ഹരിത കർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ വന്ന് ശേഖരിച്ചു കൊണ്ട് പോകും പിന്നിട് ഘട്ടം ഘട്ടമായി പഴം പച്ചക്കറി ഔഷധ സസ്യങ്ങൾ വാർഡിൽ നട്ടുപിടിപ്പിക്കും ഹരിത ഗ്രാമത്തിലൂടെ ആരോഗ്യമുള്ളൊരു ജനതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തളിക്കുളം കുടുംബരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആശ വർക്കർ, ആരോഗ്യ പ്രവർത്തകർ, വീടുകളിൽ വന്ന് ആരോഗ്യ ബോധവത്കരണം നടത്തി അസുഖ ബാധിതരുടെ എണ്ണം കുറച്ചു കൊണ്ട് വരുന്നതിനുള്ള പരിപാടിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ ഭാഗമായുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് ബോട്ടിൽ ബൂത്ത് തളിക്കുളങ്ങര ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു. മാലിന്യമുക്തമായ സമൂഹത്തിന് മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിക്കാൻ കഴിയൂ. അതിനായുള്ള കർമ്മ പദ്ധതിയിൽ മുഴുവൻ ജനങ്ങളും ഓരോ മനസോടെ പ്രവർത്തിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. നമ്മുടെ ഓരോരുത്തരുടെയും സമൂഹത്തിനോടുള്ള കടമ എന്താണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ എല്ലാതരത്തിലുമുള്ള പകർച്ചവ്യാധി അസുഖങ്ങളെയും ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ആരോഗ്യ രംഗത്തെ നമ്പർ വൺ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകുമെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി.എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ.എ ഹാറൂൺ റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി ഹനീഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫിസർ ഡോക്ടർ വി.സി കിരൺ, ജെ.എച്ച്.ഐ കെ.എ ജിതിൻ പദ്ധതിയുടെ കോ ഓർഡിനേറ്റർ ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്‌സ് ഇ.എം മായ,ഹരിത കേരളം പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ ദിവ്യ ടി ശങ്കർ, മുൻ ജില്ല പഞ്ചായത്ത്‌ മെമ്പർ സി.എം നൗഷാദ്, ഷിഹാബ് വലിയകത്ത്, പി.കെ കാസിം, എൻ.മദന മോഹനൻ, പി.ഐ ഹനീഫ, കെ.എ മുജീബ് കുടുംബശ്രീ ADS മെമ്പർമാരായ നിർമല ചാണശ്ശേരി, കുൽസു സുലൈമാൻ, റംലത്ത് അഫ്സൽ, നിഷ മനോജ്‌, ജെസ്മി ജോഷി, ഷമീന മജീദ്, തുടങ്ങിയവർ സംസാരിച്ചു.

സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

ഇലക്ടിക്കൽ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രഥമ ശുശ്രൂഷയെ കുറിച്ച് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ: നിർമ്മൽ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ ,ഫിസിയോ തെറാപ്പിസ്റ്റ് ഡോ ദിൽജിത്ത് എന്നിവർ പങ്കെടുത്തു.            
.പരിപാടികൾക്ക് സൊസൈറ്റിയുടെ പ്രസിഡന്റ് വസന്തകുമാർ ഇ.എസ്, സെക്രട്ടറി റോബിൻ സി.ജെ എന്നിവർ നേതൃത്വം നൽകി

മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

നാട്ടിക ഗ്രാമപഞ്ചായത്ത് 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ജനാർദ്ദനൻ ,വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, മെമ്പർമാരായ സജിനി ഉണ്യാരം പുരക്കൽ, വി.ആർ പ്രമീള, വി.എം സതീശൻ, സി.ജി അജിത്ത് കുമാർ, ടി.സി ഉണ്ണികൃഷ്ണൻ, ലളിത മോഹൻദാസ്, പ്രവിത അനുപ് ,ഫിഷറീസ് വകുപ്പ് സബ് ഇൻസ്പെക്ടർ സുരേഷ് വി എസ് തുടങ്ങിയവർ പങ്കെടുത്തു

Wednesday, 6 November 2019

കൈപ്പമംഗലം : മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി : കൈപ്പമംഗലം സർവീസ് സഹകരണ ബാങ്ക് കൈപ്പമംഗലം പഞ്ചായത്ത്‌ -കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2019 നവംബർ 17 ഞായറാഴ്ച  രാവിലെ 10.30 ന്  കൈപ്പമംഗലം  ഗ്രാൻഡ് ഓഡിറ്റോറിയത്തിൽവച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൈപ്പമംഗലം എം.ൽ.എ ഇ.ടി ടൈസൺ മാസ്റ്റർ അധ്യക്ഷതവഹിക്കും. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ കെ അബീദലി,മുൻ മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി  എം അഹമ്മദ് എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും. കൈപ്പമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി. വി സുരേഷ് ബാബു വായ്പാവിതരണവും ഉണ്ടായിരിക്കും.

അവിണിശ്ശേരിയിൽ ബിജെപി പ്രതിഷേധ മാർച്ചും ധർണ്ണയും:

അവിണിശ്ശേരി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള മൃഗാശുപത്രിയിൽ ദളിത് ജീവനക്കാരിക്ക് അതേ സ്ഥാപനത്തിലെ ജീവനക്കാരനും CPM മെമ്പറുമായ രാധാകൃഷ്ണന്റെ ഭാഗത്തു നിന്നും ജാതിയ മായ അധിക്ഷേപങ്ങൾ ഉണ്ടായതിലും, താൽക്കാലിക ജീവനക്കാരുടെ ദിവസ വേതനം കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തതിലും പ്രതിഷേധിച്ച് BJP അവിണിശ്ശേരി പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. ഷോ ബി പൊറത്താള അദ്ധ്യക്ഷനായി. യുവമോർച്ച സം സ്ഥാന ജന:സെക്രട്ടറി അഡ്വ.'KR ഹരി ഉദ്ഘാടനം ചെയ്തു / BJP നിയോജക മണ്ഡലം ജന:സെക്രട്ടറി രാജീവ് കണാറ, CK സുനിൽ എന്നിവർ സംസാരിച്ചു. ജാതിയ മായ അധിക്ഷേപത്തിന് രാധാകൃഷ്ണനെതിരെ നെടുപുഴ പോലീസ് കേസ്സെടുത്തു.

സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും.


 സ്വകാര്യ ബസുകള്‍ നവംബര്‍ 20 നു സംസ്ഥാനത്താകെ പണിമുടക്കും. വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ നിരക്ക്‌ കാലോചിതമായി വർധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്‌ആർടിസിയിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാർഥികൾക്ക്‌ ഇളവ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സമരത്തിൽ ഉന്നയിക്കുന്നത്‌ .സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബസ്സുടമകൾ ബുധനാഴ്‌ച കലക്ടറേറ്റ്‌ പടിക്കൽ ധർണ നടത്തി . 13ന്‌ തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിനു മുന്നിലും ധർണ നടത്തും. പ്രൈവറ്റ് ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 2018 മാർച്ചിൽ ബസ്‌ ചാർജ്‌ വർധിപ്പിക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന്‌ 64 രൂപ. ഇപ്പോൾ 71 രൂപയായി. ചെറുവാഹനങ്ങൾ ക്രമാതീതമായി വർധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. യാത്രാനിരക്കിന്റെ 12 ശതമാനം തുകമാത്രമാണ്‌ വിദ്യാർഥികൾ നൽകുന്നത്‌. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സർവീസ്‌ മുടക്കിലേക്കു നീങ്ങേണ്ടിവരുമെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

"ശിശിരോത്സവം-2019" നവംബർ 29 ന് ദമ്മാമിൽ അരങ്ങേറും.

ശൈത്യകാലത്തെ വരവേൽക്കാൻ ആഘോഷപരിപാടികളുമായി നവയുഗം; "ശിശിരോത്സവം-2019" നവംബർ 29 ന് ദമ്മാമിൽ അരങ്ങേറും. ദമ്മാം: നവയുഗം  സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി ഒരുക്കുന്ന  "ശിശിരോത്സവം-2019", നവംബർ 29 ന് അരങ്ങേറും. ദമ്മാം ഫൈസലിയയിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അരങ്ങേറുന്ന ശിശിരോത്സവത്തിൽ  വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ അരങ്ങേറും. അതോടൊപ്പം പ്രവാസികൾക്ക് നോർക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വിവിധങ്ങളായ മത്സര പരിപാടികൾ, ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തകപ്രദർശനവും വില്പനയും, മെഡിക്കൽ ക്യാമ്പ്, നോർക്ക ഹെൽപ്പ്ഡെസ്ക്ക്, കുടുംബസംഗമം, പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങൾ, സാംസ്ക്കാരിക സദസ്സ്, പുരസ്‌ക്കാര വിതരണം എന്നിവയാണ് ശിശിരോത്സവത്തിൽ ഉൾപ്പെടുത്തിയ പ്രധാന പരിപാടികൾ. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ ശിശിരോത്സവ വേദിയിൽ കലാപ്രകടനങ്ങൾ അവതരിപ്പിയ്ക്കും. സ്ക്കൂൾ കുട്ടികൾക്കായി ക്വിസ്, ചിത്രരചന എന്നീ മത്സരങ്ങളും, വനിതകൾക്കായി പായസ മത്സരം, മൈലാഞ്ചി മത്സരം എന്നിവയും അരങ്ങേറും. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും സമ്മാനിയ്ക്കും. സാംസ്ക്കാരിക സംഗമത്തിൽ സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ശിശിരോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും. 
പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരിയ്ക്കലും മറക്കാനാകാത്ത പ്രവാസലോകത്തിൽ ശിശിരത്തിന്റെ വർണ്ണങ്ങൾ വിതറുന്ന വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയാകും "ശിശിരോത്സവം-2019" എന്ന് സംഘാടക സമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയും, ജനറൽ കൺവീനർ ഷാജി മതിലകവും പത്രകുറിപ്പിൽ പറഞ്ഞു.

Tuesday, 5 November 2019

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സർക്കുലർ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം

സ്കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ വിദ്യാർഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് റെഗുലേഷൻസ്-2019 പ്രകാരമാണ് ഉത്തരവ്. സ്കൂൾ കാമ്പസുകളിൽ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ ജങ്ക് ഫുഡ് വിൽപന നടത്തരുത്. കായികമേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ല. കൂടിയ അളവിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങൾ (ജങ്ക് ഫുഡ്സ്) സ്കൂൾ കാന്റീനിലോ സ്കൂൾ കാമ്പസിന് 50 മീറ്റർ ചുറ്റളവിലോ ഹോസ്റ്റൽ, സ്കൂൾ മെസ്സ് എന്നിവിടങ്ങളിലോ വിൽപന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങൾ സാമ്പിൾ ആയി നൽകുന്നതും വിലക്കിയിട്ടുണ്ട്. ജങ്ക് ഫുഡിൻറെ വിൽപന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്കൂൾ കാന്റീനുകളിലോ സ്കൂൾ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കാനും പാടില്ല.

എന്താണ് ജങ്ക് ഫുഡുകൾ
പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടിയതുമായി ഭക്ഷണപദാർഥങ്ങളെയാണ് പൊതുവേ ജങ്ക് ഫുഡുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിപ്സ്, സമോസ, ഗുലാബ് ജാമുൻ, മധുരമുള്ള കാർബണേറ്റഡ്/ നോൺ കാർബണേറ്റഡ് ശീതളപാനീയങ്ങൾ, റെഡി ടു ഈറ്റ് ഫുഡ്സ്, നൂഡിൽസ്, പിസ, ബർഗർ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. അമിതഭാരം, പൊണ്ണത്തടി, രോഗങ്ങൾ ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കു വരെ ജങ്ക് ഫുഡുകൾ വഴിതെളിക്കുന്നുണ്ട്.

പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നൽകി.




ദമ്മാം: 17 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടയമംഗലത്തിന്, നവയുഗം സാംസ്ക്കാരികവേദി  അമാമ്ര യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നൽകി. നവയുഗം അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച്,  യൂണിറ്റ് രക്ഷാധികാരി സി.ജോൺ നവയുഗത്തിന്റെ ഉപഹാരം  രാജേഷിന് കൈമാറി. നവയുഗം ദമ്മാം മേഖല കമ്മിറ്റി  സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല  പ്രസിഡന്റ്  ഗോപകുമാർ അമ്പലപ്പുഴ, മേഖല ട്രെഷറർ ശ്രീലാൽ, അമാമ്ര യൂണിറ്റ് സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ രാധാകൃഷ്ണൻ സ്വാഗതവും, നിസാർ നന്ദിയും പറഞ്ഞു. യാത്രയയപ്പ് യോഗത്തിന്  നവയുഗം നേതാക്കളായ  സതീഷ്ചന്ദ്രൻ, ജോമോൻ, ബിനു പോത്തൻകോട്, സന്തോഷ്, ഷാജി, ബാബു പാപ്പച്ചൻ, മുഹമ്മദ് ഷാ, മുരളിവേണുഗോപാൽ, ഷഫീഖ്  എന്നിവർ നേതൃത്വം നൽകി.

Monday, 4 November 2019

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ 'നീം ജി' ഇന്ന് നിരത്തിലിറങ്ങി

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ 'നീം ജി'  ഇന്ന് നിരത്തിലിറങ്ങി       ഇന്ന്‌ രാവിലെ 8 .30 ന്‌ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യ സർവീസ് നടത്തി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു . 10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് (കെഎഎല്‍)  ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.
തൃശ്ശൂർ ഫ്ലാഷ് ന്യൂസ്‌
കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം

തളിക്കുളംപഞ്ചായത്ത് കേരളോത്സവം 2019-20

തളിക്കുളംപഞ്ചായത്ത് കേരളോത്സവം 2019-20 സമാപനസമ്മേളനത്തിന്റെ  സമ്മാനദാന ഉദ്ഘാടനം ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ  നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഐ സജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ രജനി സ്വാഗതം പറഞ്ഞു.  തളിക്കുളം ഗ്രാമപഞ്ചായത്തിലെ കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി മൂന്നാം തവണയാണ് കോസ്മോസ് ക്ലബ് ചാമ്പ്യന്മാർ ആകുന്നത്. വളരെ ആവേശകരമായ ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി കെ സുഭാഷിതൻ, വാർഡ് മെമ്പർമാരായ പി. എ. ഷിഹാബ്, ഇ. വി കൃഷ്ണഘോഷ്, സിന്ധു ബാലൻ, യൂത്ത് കോഡിനേറ്റർ ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. ആർ ഉന്മേഷ് നന്ദി പറഞ്ഞു.

സമ്മാനവിതരണം നടത്തി

സമ്മാനവിതരണം നടത്തി
തൃപ്രയാർ ബ്യൂട്ടി സിൽക്സിൽ ജൂലായ 25 മുതൽ ഒക്ടോ: 25 വരെ നടന്ന ഷോപ്പിംഗ് വിസ്മയത്തിന്റെ തകർപ്പൻ ഓഫറുകളുടെ കിടിലൻ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മൂന്ന് ടി വി എസ് ജുപ്പീറ്റർ വിജയികളായ മുഹമ്മദ് റാഫി ചാഴൂർ, എയ്ഞ്ചൽ ഡിമ്മി എടമുട്ടം, ആദിലക്ഷ്മി തളിക്കുളം എന്നിവർക്ക് ബ്യൂട്ടി സിൽക്സ് ചെയർമാൻമാരായ മുബാറക് സെയ്തുമുഹമ്മദ്, റഫീക്ക് സെയ്തുമുഹമ്മദ്, ഫിറോസ് സെയ്തുമുഹമ്മദ്, റാസിക്ക് സെയ്തുമുഹമ്മദ്, നസീബ് സെയ്തുമുഹമ്മദ്, എന്നിവർ നൽകി.കൂടാതെ മുപ്പത് പട്ടുസാരികളുടെ വിതരണവും നടത്തി.
നസീമുദ്ധീൻ അമ്പയിൽ, ഷെമീർ എളേടത്ത്, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ബിലാൽ മുബാറക്ക് ഇൻസാഫ് റഫീക്ക്, ഹിലാൽ മുബാറക്ക്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

നാട്ടിക നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല

വാളയാർ സഹോദരിമാരുടെ പീഢന കൊലകേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കുക. നാട്ടിക നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല                   

വാളയാർ സഹോദരിമാരുടെ പീഢന കൊലകേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്
നാട്ടിക നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: സന്ധ്യ  അദ്ധ്യക്ഷത വഹിച്ചു.പ്രതിഷേധ സമരത്തിൽ  ജ്വാല തെളിയിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. വാളയാർ പീഢന കൊലക്കേസിൽ ഇരകൾക്ക് നീതി ലഭിക്കും വരെ സമര പരമ്പരകൾ അവസാനിപ്പികയിലെന്ന് ലീലാമ്മ തോമസ് പറഞ്ഞു.മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, ഡി.സി.സി മെമ്പർമാരായ ഷീന ചന്ദ്രൻ, ജയ സത്യൻ,നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സുമന ജോഷി, നാട്ടിക മണ്ഡലം  പ്രസിഡന്റ് ജീജ ശിവൻ, അന്തിക്കാട് മണ്ഡലം  സെക്രട്ടറി  റസിയ ഹബീബ് ,  വലപ്പാട് മണ്ഡലം പ്രസിഡന്റ് ഗീത രാമദാസ്   എന്നിവർ  പ്രസംഗിച്ചു.ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ ,ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് കെ. ദിലീപ് കുമാർ, ചക്രപാണി പുളിക്കൽ, പി.എം സിദിഖ്, സിദ്ദ പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു

Sunday, 3 November 2019

കാവടിയാട്ടം

തൃപ്രയാർ ഷൺമുഖം സമാജം ഹനുമാൻ സ്വാമി ക്ഷേത്രസമിതി നടത്തിവരാറുള്ള ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച്  തൃപ്രയാർ ക്ഷേത്രനടയിൽ കാവടിയാട്ടം

ബാലസഭ ശാസ്ത്രോത്രോത്സവം നടത്തി

നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ സി.ഡി.എസ് ന്റെ ആഭിമുഖ്യത്തിൽ ബാലസഭ ശാസ്ത്രോത്രോത്സവം നാട്ടി ക ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.സി ഡി എസ് ചെയർപേഴ്സൺ ഹേമ പ്രേമൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവത്തിൽ സി ഡി എസ് തല വിജയികളായവർക്ക് സമ്മാനദാനവും ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ജനാർദ്ദനൻ ,മെമ്പർമാരായ പി.എം സിദ്ധിഖ്,  
 പ്രമീള, എൻ.കെ.ഉദയകുമാർ, വി.എം.സതീശൻ, ജില്ലാ മിഷൻ ആർ പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രമ്യ ചന്ദ്രശേഖരൻ ചടങ്ങിന് നന്ദി പറഞ്ഞു.  

എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനമാരംഭിച്ചു

ചാവക്കാട് താലൂക്ക് സർക്കാരുദ്യോസ്ഥ സഹകരണ സംഘം എക്സ്റ്റൻഷൻ കൗണ്ടർ തൃപ്രയാർ സിവിൽ സ്‌റ്റേഷൻ പരിസരത്ത് പ്രവർത്തനമാരംഭിച്ചു.ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ  ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡന്റ് കെ.എസ് ഷിജു അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം രജനി ബാബു, കെ.കെ സത്യഭാമ, സംഘം വൈസ് പ്രസിഡന്റ് കെ.സുരേഷ് മാസ്റ്റർ, സംഘം സെക്രട്ടറി ടി.ആർ ശിവദാസ്, NGO യൂണിയൻ ജില്ല വൈസ് പ്രസിഡന്റ്‌ പി varadan  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Saturday, 2 November 2019

ബാല ലൈബ്രറി ഉദ്ഘാടനം

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാല ലൈബ്രറി പഞ്ചായത്ത് പ്രസിഡന്റ്  പി.ഐ സജിത ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ അജന്ത ശിവരാമൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്റ്റാന്റിക്ക് കമ്മിറ്റി മാരായ ശ്രീ.ഇ പി.കെ.സുഭാഷിതൻ, കെ.കെ.രജനി, സന്ധ്യ രാമകൃഷ്ണൻ മെമ്പർമാരായ ഹാറൂൺ റഷീദ്, സുമന ജോഷി, സിന്ധു ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് മെമ്പർമാർ ,മെമ്പർ സെക്രട്ടറി മുംതാസ്, ബാലസഭ കുട്ടികൾ ,ബ്ലോക്ക് കോ-ഓർഡിനേറ്റർ ഐറിൻ എന്നിവർ പങ്കെടുത്തു.